കൊവിഡ് വ്യാപനത്തില്‍ തളര്‍ന്ന വ്യവസായ വാണിജ്യമഖലയുടെ തിരിച്ചുവരവിന് കേന്ദ്ര ആസൂത്രണ ബോര്‍ഡ് നിര്‍ദ്ദേശം ക്ഷണിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് സംസ്ഥാനത്തെ ചെറുകിട വ്യസായ ഫെഡറേഷന്‍ വ്യത്യസ്തമായ ആശയം മുന്നോട്ട് വച്ചത്
തിരുവനന്തപുരം: വീര്യവും വിലയും കുറഞ്ഞ മദ്യം വിപണിയിലെത്തിക്കുന്നതിന്‍റെ സാധ്യത സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുന്നു. ചെറുകിട വ്യവസായികളുടെ സംഘടനയാണ് ഈ നിര്‍ദ്ദശം മുന്നോട്ട് വച്ചത്. ഉയര്‍ന്ന മദ്യവില മൂലം ദിവസവരുമാനക്കാരുടെ വേതനത്തിന്‍റെ പകുതിയിലേറെയും നഷ്ടമാകുന്നസാഹചര്യത്തിലാണ് പുതിയ സാധ്യതകൾ പരിഗണിക്കുന്നത്.
കൊവിഡ് വ്യാപനത്തില്‍ തളര്‍ന്ന വ്യവസായ വാണിജ്യമഖലയുടെ തിരിച്ചുവരവിന് കേന്ദ്ര ആസൂത്രണ ബോര്‍ഡ് നിര്‍ദ്ദേശം ക്ഷണിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് സംസ്ഥാനത്തെ ചെറുകിട വ്യസായ ഫെഡറേഷന്‍ വ്യത്യസ്തമായ ആശയം മുന്നോട്ട് വച്ചത്. കേരളത്തില്‍ 800 മുതല്‍ 1000 രൂപ വരെ ദിവസക്കൂലി കിട്ടുന്ന തൊഴിലാളിക്ക് മദ്യത്തിന് 500 രൂപ വരെ ചെലവാകും. കുടുംബ ചിലവിന് പണം കുറയുമ്പോള്‍ കൂലി വര്‍ദ്ധന ആവശ്യം ശക്തമാകും. നിലവിലെ സാഹചര്യത്തില്‍ ഇനിയും കൂലി വര്‍ദ്ധന പ്രായോഗികമല്ല. മദ്യനിരോധനം പ്രായോഗികമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച് ഉദയഭാനു കമ്മീഷന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ വില്‍ക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തില്‍ ആല്‍ക്കഹോള്‍ വീര്യം 42.3 ശതമാനമാണ്. ഇത് കുറച്ച് 20 ശതമാനം വീര്യമുള്ള മദ്യം വിപണിയിലെത്തിക്കാനാണ് നീക്കം.
ചെറുകിട വ്യവസായ ഫെഡറേഷന്‍റെ നിര്‍ദ്ദേശം സംസ്ഥാന എക്സൈസ് മന്ത്രിക്കു മുന്നിലും എത്തിയിട്ടുണ്ട്. വിവിധ മേഖലകളിലുള്ളവരുമായി ചര്‍ച്ച നടത്തിയ ശേശം വീര്യം കുറഞ്ഞ, വില കുറഞ്ഞ മദ്യം വിപണിയിലെത്തിക്കുന്ന കാര്യത്തില്‍ നയമപരമായ തീരുമാനം കൈക്കൊള്ളാണ് എക്സൈസ് വകുപ്പ് ആലോചിക്കുന്നത്.
