11:12 PM (IST) Dec 05

മസാല ബോണ്ട് കേസ്

മസാല ബോണ്ട് കേസിൽ സമൻസ് അയക്കാൻ ഇഡിക്ക് അനുവാദം നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് തോമസ് ഐസക് അപ്പീൽ നൽകി. സമൻസ് അയക്കാൻ അനുമതി നൽകിയത് മതിയായ കാരണങ്ങളില്ലാതെയെന്ന് അപ്പീലിൽ ഐസക് ചൂണ്ടിക്കാണിക്കുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ഉത്തരവിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അപ്പീൽ നാളെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിക്കും

11:10 PM (IST) Dec 05

കൊച്ചിയിൽ പിഞ്ചുകുഞ്ഞിനെ കൊന്ന കേസ്

കൊച്ചിയില്‍ പിഞ്ചുകുഞ്ഞിനെ കൊന്ന കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ അമ്മ അശ്വതി (25) യും പങ്കാളി ഷാനിഫ് (25) കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. നടന്നത് നടുക്കുന്ന കൊലപാതകമാണെന്നും കുഞ്ഞ് ജനിച്ച അന്ന് മുതല്‍ ഷാനിഫ് കൊല്ലാന്‍ പദ്ധതിയിട്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

11:09 PM (IST) Dec 05

ആരോഗ്യവകുപ്പിന്‍റെ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകി പണം തട്ടി

ആരോഗ്യവകുപ്പിന്‍റെ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകിയ പണം തട്ടിയതിന് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് കസ്റ്റഡിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പത്തനംതിട്ട നിലയ്ക്കൽ സ്വദേശി അരവിന്ദനെയാണ് കന്‍റോണ്‍മന്‍റ് പൊലീസ് കസ്റ്റഡിലെടുത്തത്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതിയിലാണ് കേസെടുത്തത്.

10:35 PM (IST) Dec 05

മിഗ്ജമ് ചുഴലിക്കാറ്റ് കരതൊട്ടു

മിഗ്ജാമ് ചുഴലിക്കാറ്റ് കര തൊട്ടു. ആന്ധ്രയിൽ കനത്ത മഴ തുടരുന്നു. അതീവ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണം. 

06:10 PM (IST) Dec 05

നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവിന് സ്റ്റേ

നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാർ ഫണ്ട് അനുവദിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ നൽകിയ ഹർജിയിലാണ് നിർദേശം. കേസിൽ ഉൾപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർക്ക് നോട്ടീസ് അയച്ച കോടതി, കേസ് ഡിസംബർ ഏഴിന് പരിഗണിക്കാനായി മാറ്റി. Read More

06:09 PM (IST) Dec 05

ആലപ്പുഴയിൽ ഭർത്താവ് കറിക്കത്തി കൊണ്ട് ഭാര്യയെ കുത്തിക്കൊന്നു

ആലപ്പുഴചെങ്ങന്നൂരിൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. പെരളശ്ശേരി അജയ് ഭവനിൽ രാധയാണ് മരിച്ചത്. ഭർത്താവ് ശിവൻകുട്ടിയെ ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. Read More 

06:08 PM (IST) Dec 05

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ, റിപ്പോർട്ട് തേടി മന്ത്രി

പൊതുവിദ്യാഭ്യാസ രംഗത്തെ വിമർശിച്ച് കൊണ്ടുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ പ്രചരിക്കുന്ന ശബ്ദരേഖയില്‍ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോർട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്. ഐ എ എസിനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. Read More

03:32 PM (IST) Dec 05

'നിരക്ഷരരായ കർഷകരെ പറ്റിക്കാൻ അഗസ്റ്റിൻ സഹോദരങ്ങളുടെ വൻ ഗൂഢാലോചന'; മുട്ടിൽ മരംമുറി കുറ്റപത്രത്തിൽ കർഷകരില്ല

നിരക്ഷരരായ കർഷകരെ പറ്റിക്കാൻ അഗസ്റ്റിൻ സഹോദരങ്ങൾ വൻ ഗൂഢാലോചന നടത്തിയെന്ന് മരംമുറിക്കേസിലെ കുറ്റപത്രം. ഒരു കർഷകനെപ്പോലും പ്രതിചേർക്കാതെയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശ കൂറ്റൻ മരങ്ങൾ അതിവേഗം വെട്ടിവീഴ്ത്താൻ പ്രതികളെ തുണച്ചെന്നും കുറ്റപത്രത്തിലുണ്ട്. കബളിപ്പിക്കപ്പെട്ട ഒരു കർഷകനും കേസിൽ പ്രതിയല്ല. വ്യാജരേഖയുണ്ടാക്കാൻ ഒത്താശ വില്ലേജിൽ നിന്നാണ് കിട്ടിയത്. വില്ലേജ് ഓഫീസറുടെ പിന്തുണയിൽ അതിവേഗം മരംമുറി നടക്കുകയായിരുന്നു. ഉത്തരവ് മറയാക്കി മരംമുറിക്കാൻ വൻ ഗൂഢാലോചന നടന്നുവെന്നുമാണ് കുറ്റപത്രത്തിലുള്ളത്. 

03:31 PM (IST) Dec 05

'തൃശ്ശൂർ ഒരാൾക്കും എടുക്കാനാവില്ല, സുരേഷ് ​ഗോപി ഹോളിവുഡിൽ അഭിനയിക്കണമെന്നാണ് ആ​ഗ്രഹം'; ടിഎൻ പ്രതാപൻ എംപി

കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്ന് ടിഎൻ പ്രതാപൻ എംപി. പാർലമെന്റ് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും അത് സാധിക്കില്ലെന്നും പ്രതാപൻ പറഞ്ഞു. തൃശ്ശൂർ ഒരാൾക്കും എടുക്കാനാവില്ല. സുരേഷ് ഗോപി നല്ല നടനാണ്. ഹോളിവുഡിൽ അഭിനയിക്കണമെന്നാണ് ആഗ്രഹം. എം ടി രമേശ് പറഞ്ഞത് സുരേഷ് ഗോപി 80% നടനും 20% രാഷ്ട്രീക്കാരനുമെന്നാണ്. സുരേഷ് ഗോപി 100 % നടൻ എന്നാണ് തന്റെ അഭിപ്രായമെന്നും ടിഎൻ പ്രതാപൻ ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. 

03:30 PM (IST) Dec 05

കേന്ദ്ര അവഗണന: പ്രതാപൻ്റെ അടിയന്തിര പ്രമേയ നോട്ടീസ്, നല്ല തീരുമാനമെന്ന് പിണറായി; സര്‍ക്കാരിനെ പഴിച്ച് സതീശന്‍

കേരളത്തോട് കേന്ദ്ര അവഗണനയെന്ന് ചൂണ്ടിക്കാട്ടി പാര്‍ലമെന്റിൽ ടിഎൻ പ്രതാപൻ എംപിയുടെ അടിയന്തിര പ്രമേയ നോട്ടീസ്. കേന്ദ്ര സർക്കാർ അവഗണന സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണെന്നും പ്രതാപൻ എംപി കുറ്റപ്പെടുത്തി. പ്രളയ കാലത്ത് മതിയായ ഫണ്ട് നൽകാതിരുന്ന കേന്ദ്രം വിദേശ ധനസഹായങ്ങൾ മുടക്കി. ശത്രുതാ മനോഭാവം കേരളത്തിലെ ജനങ്ങളോട് വെച്ചുപുലർത്തുന്നത് സങ്കടകരമാണെന്നും പ്രതാപൻ പറഞ്ഞു. കേരളത്തോട് കേന്ദ്ര സർക്കാർ അവഗണനയെന്ന് സിപിഎം പ്രചാരണം നടത്തുമ്പോഴാണ് പ്രതാപന്‍റെ പിന്തുണ. 

03:18 PM (IST) Dec 05

സ്കൂളിനുള്ളിൽ പ്ലസ്ടു-പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിൽ പൊരിഞ്ഞ അടി; പിടിച്ചുമാറ്റാൻ ശ്രമിച്ച അധ്യാപകന് പരിക്ക്

പാലക്കാട്ടെ ഗവ. സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി.പാലക്കാട് കുമരനെല്ലൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ -പസ്ടു വിദ്യാര്‍ത്ഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്.വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരത്തെയും സംഘര്‍ഷമുണ്ടായിരുന്നു. ഇന്ന് രാവിലെയായിരുന്നു വീണ്ടും സംഘര്‍ഷമുണ്ടായത്.സംഘർഷത്തിൽ 4 വിദ്യാർത്ഥികൾക്കും ഒരു അധ്യാപകനും പരിക്കേറ്റു.സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥികളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച അധ്യാപകനാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

03:18 PM (IST) Dec 05

വീണ്ടും വൻ ഹിറ്റായി കെ-റെയിൽ വിരുദ്ധ വാഴക്കുല ലേലം; കൊച്ചിയിൽ വാഴക്കുലയ്ക്ക് കിട്ടിയത് 40,300 രൂപ

കെ റെയിൽ സമരസമിതിയുടെ സമര വാഴക്കുല 40,300 രൂപയ്ക്ക് ലേലം ചെയ്തു. ആലുവ സമര സമിതിയാണ് ലേലം നടത്തിയത്. 8 കിലോ ഭാരമുള്ള പാളയൻ കോടൻ പഴമാണ് റെക്കോർഡ് വിലയ്ക്ക് ലേലം വിളിച്ചു പോയത്. പൂക്കാട്ടുപടിക്ക് സമീപം കെ റെയിൽ കുറ്റി പിഴുത് മാറ്റി അതേ കുഴിയിലാണ് വാഴ നടന്നത്. ടി എസ് നിഷാദ് പൂക്കാട്ടുപടിയാണ് വാഴക്കുല ലേലം വിളിച്ച് എടുത്തത്.

03:14 PM (IST) Dec 05

ഇന്ത്യ മുന്നണി രാഹുൽ ഗാന്ധി എവിടെ മത്സരിക്കുമെന്ന് തീരുമാനിക്കുന്ന മുന്നണിയല്ല, കോൺഗ്രസ് ആലോചിക്കണം: പിണറായി

രാഹുല്‍ഗാന്ധി വീണ്ടും വയനാട്ടില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇന്ത്യ മുന്നണി രാഹുൽ ഗാന്ധി എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്ന മുന്നണിയല്ല.രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന് ആ പാർട്ടിയാണ് തീരുമാനിക്കേണ്ടത്.ബി ജെ പിക്കെതിരെയാണോ സി പി എമ്മിനെ തിരെയാണോ മത്സരിക്കേണ്ടതെന്ന് കോണ്‍ഗ്രസ് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

03:13 PM (IST) Dec 05

കോണ്‍ഗ്രസിന് തിരിച്ചടി, കക്ഷികള്‍ക്കിടയില്‍ ഭിന്നത രൂക്ഷം, നാളെ നടക്കാനിരുന്ന ഇന്ത്യ മുന്നണി യോഗം മാറ്റി

ഇന്ത്യ മുന്നണിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ പോര് മുറുകുന്നു. സഖ്യത്തിന്‍റെ നേതൃസ്ഥാനം മമതക്ക് നല്‍കണമെന്ന് തൃണമൂല്‍ നേതാക്കള്‍ സൂചിപ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് പോലും ആവശ്യപ്പെടാത്ത നേതാവാണ് മമതയെന്നായിരുന്നു അധിർ രഞ്ജൻ ചൗധരിയുടെ കുറ്റപ്പെടുത്തല്‍. അഭിപ്രായ വ്യത്യാസം ശക്തമായതോടെ നാളെ നടക്കാനിരുന്ന യോഗം മാറ്റി വച്ചു.

12:28 PM (IST) Dec 05

ഇന്ത്യ മുന്നണി രാഹുൽഗാന്ധി എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്ന മുന്നണിയല്ല

രാഹുല്‍ഗാന്ധി വീണ്ടും വയനാട്ടില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇന്ത്യ മുന്നണി രാഹുൽ ഗാന്ധി എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്ന മുന്നണിയല്ല.രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന് ആ പാർട്ടിയാണ് തീരുമാനിക്കേണ്ടത്.ബി ജെ പിക്കെതിരെയാണോ സി പി എമ്മിനെ തിരെയാണോ മത്സരിക്കേണ്ടതെന്ന് കോണ്‍ഗ്രസ് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. : വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെതിരെ പ്രത്യക്ഷ എതിര്‍പ്പുമായി സിപിഎം രംഗത്ത് വന്നിരിക്കയാണ്. ഇന്ത്യമുന്നണി ലക്ഷ്യമിടുന്നത് ബിജെപിയെ ആണെങ്കിൽ വയനാട്ടിൽ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ അല്ല രാഹുൽ ഗാന്ധി മത്സരിക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നലെ വ്യക്തമാക്കിയിരുന്നു

12:09 PM (IST) Dec 05

'കുഞ്ഞിനെ മുമ്പും പ്രതി നിരന്തരം ഉപദ്രവിച്ചു';കൊല്ലുമെന്നറിഞ്ഞിട്ടും അശ്വതി മറച്ചുവെച്ചത് കുറ്റമെന്ന് പൊലീസ്

കൊച്ചി എളമക്കരയിലെ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്‍റെ കൊലപാതകത്തില്‍ അമ്മയുടെ ആണ്‍സുഹൃത്തായ പ്രതി ഷാനിഫ് നേരത്തെയും കുഞ്ഞിനെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പൊലീസ്. കുഞ്ഞിനെ നേരത്തെയും നിരന്തരം പ്രതി ഉപദ്രവിച്ചിരുന്നുവെന്നും പരിക്കുകളോടെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തതില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്. കുഞ്ഞിന്‍റെ വാരിയെല്ലിന് പരിക്കുപറ്റിയതായി പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. പങ്കാളി അശ്വതിയെ മതം മാറ്റാന്‍ ഷാനിഫ് ശ്രമിച്ചിരുന്നുവെന്നും അപ്പോള്‍ കുഞ്ഞ് തടസമാകുമെന്ന് കരുതിയെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. കുഞ്ഞിനെ വേണ്ട എന്ന് അശ്വതിയോട് പ്രതി പറഞ്ഞിരുന്നുവെന്നും കുഞ്ഞിനെ കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും അശ്വതി വിവരം മറച്ചുവെച്ചത് കുറ്റമാണെന്നും പൊലീസ് പറ‍ഞ്ഞു. 

12:07 PM (IST) Dec 05

യുകെ സ്വപ്നങ്ങൾക്ക് തിരിച്ചടി; കെയറർ ജോലിയിലുള്ളവർക്ക് ഇനി ആശ്രിത വിസയില്ല

കുടിയേറ്റം തടയാൻ വീസ നിയമങ്ങൾ കർക്കശമാക്കി ബ്രിട്ടൺ. ഇതിനായി അഞ്ചിന പദ്ധതിയാണ് തിങ്കളാഴ്ച സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയിൽ നിന്നടക്കം കെയറര്‍ ജോലിക്കെത്തുന്നവര്‍ക്ക് ഇനി ആശ്രിത വീസ ലഭിക്കില്ല. വിദേശികൾക്ക് കുടുംബ വീസ ലഭിക്കാനുള്ള ശമ്പള പരിധിയും ഉയർത്തി.

12:06 PM (IST) Dec 05

'നഷ്ടമായത് വിലപ്പെട്ട ജീവനുകൾ, പക്ഷേ അതിന്റെ പേരിൽ വിദ്യാർത്ഥികളെ കുറ്റപ്പെടുത്തരുത്'

കുസാറ്റിലെ സംഗീത പരിപാടിക്കിടെയുണ്ടായ അപകടം വേദനിപ്പിക്കുന്നതെങ്കിലും, അതിന്റെ പേരിൽ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തരുതെന്ന് ഹൈക്കോടതി. ചില സംവിധാനങ്ങൾക്ക് പിഴവ് സംഭവിച്ചു. അപകടത്തിൽ വിലപ്പെട്ട ജീവനുകളാണ് നഷ്ടമായത്. പക്ഷേ അതിൽ ആരെയും കുറ്റപ്പെടുത്താൻ കോടതി താൽപ്പര്യപ്പെടുന്നില്ല. വിദ്യാർത്ഥികളായിരുന്നു അവിടെ ജനങ്ങളെ നിയന്ത്രിച്ചിരുന്നതെന്നാണ് മനസിലാക്കുന്നത്. അതിന്റെ പേരിൽ ഏതെങ്കിലും വിദ്യാർത്ഥികളെ പഴിചാരാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി

10:49 AM (IST) Dec 05

അതിർത്തി തർക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു

അതിർത്തി തർക്കത്തെ തുടർന്ന് അച്ഛനും മകനും വെട്ടേറ്റു. കോഴിക്കോട് കോടഞ്ചേരി മൈക്കാവ് കാഞ്ഞിരാട് അശോക് കുമാർ, ശരത്ത് എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ ബൈജുവാണ് ഇവരെ വെട്ടി പരിക്കേല്പിച്ചത്. രാവിലെ ഏഴു മണിക്കാണ് സംഭവം. അയൽവാസിയുമായി വാക്ക് തർക്കമുണ്ടാവുകയായിരുന്നു. ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

10:24 AM (IST) Dec 05

'സ്വത്ത് തട്ടി, പത്മകുമാർ ചവിട്ടിവീഴ്ത്തി, പട്ടിയെ കൊണ്ട് കടിപ്പിക്കുമെന്ന് പറഞ്ഞു'

ഓയൂർ തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതി അനിത കുമാരി സ്വന്തം മാതാപിതാക്കളുടേയും സ്വത്ത് തട്ടിയെടുത്തു. സ്വത്ത് തിരികെ ചോദിച്ചപ്പോൾ പത്മകുമാർ ചവിട്ടി വീഴ്ത്തിയെന്നും പട്ടിയെക്കൊണ്ട് കടിപ്പിക്കാൻ ശ്രമിച്ചെന്നും അനിതയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു