ഇറാനിലെ അസലൂരിലാണ് മത്സ്യത്തൊഴിലാളികള്‍ ഉള്ളത്. മത്സ്യത്തൊഴിലാളികളായ 23 പേരാണ് പുറത്തിറങ്ങാന്‍  സാധിക്കാതെ മുറിയില്‍ കഴിയുന്നത്

തിരുവനന്തപുരം: ഇറാനിൽ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാറിന്റെ വിശദീകരണം. നടപടികൾക്ക് നോർക്കയെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ഇറാനിലെ എംബസിയുമായി നോർക്ക സിഇഒ ബന്ധപ്പെട്ടു.

ഇറാനിലെ അസലൂരിലാണ് മത്സ്യത്തൊഴിലാളികള്‍ ഉള്ളത്. മത്സ്യത്തൊഴിലാളികളായ 23 പേരാണ് പുറത്തിറങ്ങാന്‍ സാധിക്കാതെ മുറിയില്‍ കഴിയുന്നത് . 17 പേരാണ് ഇതിൽ മലയാളികള്‍. പൊഴിയൂർ, വിഴിഞ്ഞം, മരിയനാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. നാല് മാസം മുൻപാണ് മത്സ്യബന്ധന വിസയിൽ ഇവർ ഇറാനിൽ പോയത്.

ആഹാരം പോലും ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പരാതിപ്പെട്ടിട്ടുണ്ട്. സ്പോൺസറുമായും ബന്ധപ്പെടാന്‍ ആകുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കുടുങ്ങി കിടക്കുന്നവരുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. "പരിമിതമായ ഭക്ഷണം മാത്രമാണ് അവർക്ക് കിട്ടുന്നത്. തിരികെ എത്തിക്കാൻ അടിയന്തരമായി സർക്കാർ ഇടപെടണം" എന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.