Asianet News MalayalamAsianet News Malayalam

കുട്ടനാട് പ്രശ്നങ്ങൾ ഏറ്റെടുക്കാൻ യുഡിഎഫ്, പ്രതിപക്ഷ നേതാവിന്റെ സന്ദർശനം നാളെ

ഏഷ്യാനെറ്റ് ന്യൂസിന്റെ കുട്ടനാടിന് കര കയറണം  വാർത്ത പരമ്പരയ്ക്ക് പിന്നാലെയാണ് സന്ദർശനം. മടവീഴ്ചയിൽ  ദുരിതമനുഭവിക്കുന്ന കൈനകരി പഞ്ചായത്തിലെ പ്രദേശങ്ങൾ ഉൾപ്പെടെ സന്ദർശിക്കും

kerala opposition leader vd satheesan to visit kuttanad
Author
Alappuzha, First Published Jun 19, 2021, 9:13 PM IST

ആലപ്പുഴ: കുട്ടനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ യുഡിഎഫ്. പ്രതിപക്ഷ നേതാവ് വി ഡി. സതീശൻ നാളെ കുട്ടനാട് സന്ദർശിക്കും. ഏഷ്യാനെറ്റ് ന്യൂസിന്റെ കുട്ടനാടിന് കര കയറണം  വാർത്ത പരമ്പരയ്ക്ക് പിന്നാലെയാണ് സന്ദർശനം. മടവീഴ്ചയിൽ  ദുരിതമനുഭവിക്കുന്ന കൈനകരി പഞ്ചായത്തിലെ പ്രദേശങ്ങൾ ഉൾപ്പെടെ സന്ദർശിക്കും. പാടശേഖര സമിതി ഭാരവാഹികളും ജന പ്രതിനിധികളുമായി യുഡിഎഫ്  സംഘം ചർച്ച നടത്തും. രണ്ടാം കുട്ടനാട് പാക്കേജ് ഉൾപ്പെടെ നടപ്പാക്കി ജനങ്ങളുടെ  ദുരിതത്തിന് ഉടൻ പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭപരിപാടികൾ തുടങ്ങാനും യുഡിഎഫ് ആലോചിക്കുന്നുണ്ട്. 

read more മരിച്ചാൽ ആറടി മണ്ണ് പോലും അന്യം; സംസ്കാര ചടങ്ങുകൾ മുട്ടോളം വെള്ളത്തിൽ നിന്ന് ചെയ്യേണ്ട ഗതികേടിൽ കുട്ടനാട്ടുകാർ

read more വാഗ്ദാനങ്ങളുടെ ശവപ്പറമ്പായി കുട്ടനാട്, പുറംബണ്ടും ഷെൽട്ടർ ഹോമും ഇന്നും കടലാസിൽ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios