ഇടുക്കിയിൽ ഭൂവിനിയോഗ ചട്ടം ലംഘിച്ച് പ്രവർത്തുന്ന പാർട്ടി ഓഫീസ് അടക്കം വലുതും ചെറുതുമായ നിർമ്മാണങ്ങളുടെ എല്ലാം സാധൂകരണം കൂടിയാണ് നിയമ ഭേദഗതിയോടെ വരാനിരിക്കുന്നത്.

തിരുവനന്തപുരം : പട്ടയഭൂമിയിലെ ചട്ടലംഘനങ്ങൾ ക്രമപ്പെടുത്തുന്നതിന് സര്‍ക്കാരിന് പരമാധികാരം നൽകുന്ന നിയമ ഭേദഗതി 14 ന് നിയമസഭ പാസാക്കും. സംസ്ഥാനത്തെ പാരിസ്ഥിതിക മേഖലയിൽ ഭേദഗതി വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയും ശക്തമാണ്. ഇടുക്കിയിൽ ഭൂവിനിയോഗ ചട്ടം ലംഘിച്ച് പ്രവർത്തുന്ന പാർട്ടി ഓഫീസ് അടക്കം വലുതും ചെറുതുമായ നിർമ്മാണങ്ങളുടെ എല്ലാം സാധൂകരണം കൂടിയാണ് നിയമ ഭേദഗതിയോടെ വരാനിരിക്കുന്നത്.

കാലങ്ങളായി ഇടുക്കിയിൽ അടക്കം നിലനിൽക്കുന്ന ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുന്നത്. പട്ടയ ഭൂമി എന്തിന് അനുവദിച്ചോ അതിന് മാത്രമെ വിനിയോഗിക്കാവു എന്നാണ് വ്യവസ്ഥ. വകമാറ്റിയുള്ള ഉപയോഗം ക്രമപ്പെടുത്തണമെന്ന കാലാകാലങ്ങളായി സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ നിന്ന് ഉയരുന്ന ആവശ്യവും കനത്ത രാഷ്ട്രീയ സമ്മര്‍ദ്ദവും പരിഗണിച്ചാണ് ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങിയത്. തരംമാറ്റിയുള്ള വിനിയോഗം ക്രമപ്പെടുത്താൻ സര്‍ക്കാരിന് അധികാരം അധികാരം നൽകുന്ന വ്യവസ്ഥ എഴുതിച്ചേര്‍ത്ത ഭേദഗതി പതിനാലിന് നിയമസഭാ സമ്മേളനം പാസാക്കും. ഗവർണര്‍ ഒപ്പുവയ്ക്കുന്നതോടെ നിയമം നിലവിൽ വരും. ഇതിന് പിന്നാലെ ഉണ്ടാക്കുന്ന ചട്ടങ്ങളെ ചൊല്ലി തുടക്കത്തിലേ വലിയ ആശയക്കുഴപ്പങ്ങൾ നിലവിലുണ്ട്. ക്വാറികളുടെ പ്രവര്‍ത്തനം ഭൂപതിവിന് വിധേയമല്ല. ക്വാറി ഉടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നിലവിലെ ക്വാറികൾ ക്രമപ്പെടുത്തുകയും ഭാവിയിൽ നിയമലംഘനം കണ്ടെത്തിയാൽ പോലും അത് പതിച്ച് നൽകാൻ സര്‍ക്കാരിന് അധികാരം നൽകുന്നതുമായ വ്യവസ്ഥകളാണ് നിലവിൽ പരിഗണിക്കുന്നതെന്നാണ് വിവരം. 

പുതുപ്പള്ളി ആത്മവിശ്വാസത്തിൽ പ്രതിപക്ഷം, നിയമസഭാ സമ്മേളനം നാളെ, മാസപ്പടി ഉയരുമോ സഭയിൽ ?

അതേസമയം പട്ടയ ഭൂമിയിൽ പ്രവര്‍ത്തിക്കുന്ന ക്വാറികൾ സര്‍ക്കാര്‍ ഏറ്റെടുത്ത് ആവശ്യമെങ്കിൽ പാട്ടത്തിന് നൽകാനാകുന്ന 2019 ലെ വ്യവസ്ഥയനുസരിച്ച് മുന്നോട്ട് പോകാമെന്നാണ് റവന്യുവകുപ്പ് നിലപാട്. പട്ടയഭൂമിയിലുള്ള 1500 സ്ക്വയർ ഫീറ്റിൽ താഴെയുള്ള കെട്ടിടങ്ങൾ ഉപാധികളില്ലാതെയും അതിന് മുകളിലുള്ള കെട്ടിടങ്ങൾ ഉയര്‍ന്ന ഫീസ് വാങ്ങിയും ക്രമപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. ഇതിലുമുണ്ട് ആശയക്കുഴപ്പം. പരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് ഒപ്പം പലതരം കോടതി വിധികൾ ഭാവിയിലുണ്ടാക്കിയേക്കാവുന്ന നിയമക്കുരുക്കുകൾക്ക് കൂടി പരിഹാരം കണ്ട് ചട്ടരൂപീകരണം സര്‍ക്കാരിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. നിമഭേദദതി പാസാക്കിയാൽ തന്നെ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം ചട്ടരൂപീകരണം സര്‍ക്കാരിന് മുന്നിൽ വലിയ വെല്ലുവിളിയാണ്.