Asianet News MalayalamAsianet News Malayalam

പാര്‍ക്ക് ചെയ്ത വാഹനത്തിനുള്ളില്‍ കുട്ടികളെ തനിച്ചിരുത്തിയാല്‍ ശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വാഹനത്തിനുള്ളില്‍ തനിച്ചിരുത്തുന്ന സംഭവങ്ങള്‍  പല അപകടങ്ങള്‍ക്കും കാരണമാകുമെന്നും ഇത് ശിക്ഷാര്‍ഹമാണെന്നും പൊലീസ് അറിയിച്ചു.

kerala police facebook post about child safety
Author
Thiruvananthapuram, First Published Jul 9, 2019, 10:50 PM IST

തിരുവനന്തപുരം: പൊതുസ്ഥലത്ത് പാര്‍ക്ക് ചെയ്ത വാഹനത്തിനുള്ളില്‍ കുട്ടികളെ തനിച്ചിരുത്തി പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വാഹനത്തിനുള്ളില്‍ തനിച്ചിരുത്തുന്ന സംഭവങ്ങള്‍  പല അപകടങ്ങള്‍ക്കും കാരണമാകുമെന്നും ഇത് ശിക്ഷാര്‍ഹമാണെന്നും പൊലീസ് അറിയിച്ചു. കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഫേസ്ബുക്ക്  പോസ്റ്റിന്‍റെ പൂര്‍ണരൂപം...

പൊതുസ്ഥലത്ത് വാഹനം പാർക്ക് ചെയ്ത് പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ വാഹനത്തിനുള്ളിൽ തനിച്ചിരുത്തിയ ശേഷം മുതിർന്നവർ വാഹനം ലോക്ക് ചെയ്തു പോകുന്ന സംഭവങ്ങൾ ആവർത്തിച്ച് വരുന്നു. ഇത്തരം അശ്രദ്ധ മൂലം കുഞ്ഞുങ്ങളുടെ മരണം ഉൾപ്പെടെയുള്ള അപകടങ്ങൾക്ക് കാരണമാകുന്നു. 
ഇത്തരം അശ്രദ്ധകൾ അപകടകരമായ വാഹന ഉപയോഗമായി കണക്കിലെടുത്ത് കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം പ്രകാരം ശിക്ഷാർഹവുമാണ്.

Follow Us:
Download App:
  • android
  • ios