നക്‌സല്‍ മേഖലയില്‍ കയറിയാണ് 325 കിലോ കഞ്ചാവ് കേരളാ പൊലീസ് പിടിച്ചെടുത്തത്.

ലാത്തിപോലും ഇല്ലാതെ ചങ്കുറപ്പും ബുദ്ധിയും മാത്രം കൈമുതലാക്കിയാണ് വിശാഖപട്ടണത്ത് നിന്നും കഞ്ചാവ് പിടിച്ചതെന്ന് കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. നക്‌സല്‍ മേഖലയില്‍ കയറിയാണ് 325 കിലോ കഞ്ചാവ് കേരളാ പൊലീസ് പിടിച്ചെടുത്തത്. വിശാഖപട്ടണത്തു നിന്നും വളരെ ദൂരെ നക്‌സല്‍ മേഖലയില്‍ കഞ്ചാവ് കടത്തുകാരെ പിടികൂടാനാണ് കേരള പൊലീസ് സംഘം എത്തിയത്.

അത്യാധുനിക ആയുധങ്ങളുള്ള ആന്ധ്ര പൊലീസിന് സാധിക്കാത്തതാണ് കേരള പൊലീസ് സാധ്യമാക്കിയതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. നിരവധിപ്പേരാണ് കേരളാ പൊലീസിന്‍റെ സാഹസികതയ്ക്ക് കൈയ്യടിച്ച് രംഗത്തെത്തിയത്. 325 കിലോ കഞ്ചാവാണ് ഇവിടെ നിന്നും പിടികൂടിയത്. കേരള പൊലീസിന്റെ ചരിത്രത്തിലെ വലിയ കഞ്ചാവ് വേട്ടകളിലൊന്നാണ് ഇത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം