Asianet News MalayalamAsianet News Malayalam

കേരളാ പൊലീസ് നടപടി: ലോൺ ആപ്പുകളും 72 വെബ്സൈറ്റുകളും നീക്കണം, ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും നോട്ടീസ്

തട്ടിപ്പ് നടത്തുന്ന ലോൺ ആപ്പുകളും ട്രേഡിങ് ആപ്പുകളും നീക്കം ചെയ്യാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്

Kerala police issues notice to Google and domain registrar to block loan apps and 72 websites kgn
Author
First Published Sep 23, 2023, 10:12 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വായ്പാ കുരുക്ക് ആത്മഹത്യാ കേസുകളിൽ പൊലീസിന്റെ കടുത്ത നടപടി. 72 വെബ്സൈറ്റുകളും ലോൺ ആപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും പൊലീസ് നോട്ടീസ് നൽകി. കേരളാ പൊലീസ് സൈബർ ഓപ്പറേഷൻ എസ് പിയാണ് നോട്ടീസ് നൽകിയത്. തട്ടിപ്പ് നടത്തുന്ന ലോൺ ആപ്പുകളും ട്രേഡിങ് ആപ്പുകളും നീക്കം ചെയ്യാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios