Asianet News MalayalamAsianet News Malayalam

പുതുവത്സരാഘോഷം അതിരുകടക്കരുത്, ഓർമ്മപ്പെടുത്തി പൊലീസിന്‍റെ ലഘുചിത്രം; എല്ലായിടത്തും കർശന പരിശോധനക്ക് നിർദ്ദേശം

എ ഡി ജി പി എം.ആർ അജിത് കുമാർ ഐ പി എസിന്‍റെ ഫേസ്ബുക് പേജിലൂടെയാണ് ബോധവത്കരണ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്

kerala police warns new year celebration, strict checking and patrolling
Author
First Published Dec 30, 2022, 5:05 PM IST

തിരുവനന്തപുരം: പുതുവർഷം ആഘോഷിക്കാൻ ഒരുങ്ങുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്ത്. മതിമറന്ന ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരെ ബോധവാരന്മാരാക്കാനായി ലഘുചിത്രവും പങ്കുവെച്ചാണ് കേരള പൊലീസ് രംഗത്ത് എത്തിയിരിക്കുന്നത്. എ ഡി ജി പി എം.ആർ അജിത് കുമാർ ഐ പി എസിന്‍റെ ഫേസ്ബുക് പേജിലൂടെയാണ് ബോധവത്കരണ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പോയ വർഷങ്ങളിൽ ഉണ്ടായ അപകടങ്ങളുടെ കണക്കും അപകട ദൃശ്യങ്ങളും അടക്കം പങ്കുവെച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ആഘോഷങ്ങളാകാം എന്നാൽ അതിരു വിടരുതെന്നാണ് വീഡിയോ നൽകുന്ന സന്ദേശം. അതിരുകടന്ന ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും വീഡിയോയിലൂടെ മുന്നറിയിപ്പും പൊലീസ് നൽകുന്നുണ്ട്. എല്ലാവർക്കും നല്ലൊരു പുതുവർഷം ആശംസിച്ചു കൊണ്ടാണ് പൊലീസിന്‍റെ ലഘുചിത്രം അവസാനിപ്പിച്ചിരിക്കുന്നത്.

 

അതേസമയം സമയം പുതുവത്സരാഘോഷത്തിനിടയിൽ പൊലീസ് പട്രോളിങ് ശക്തമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഷോപ്പിങ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍റ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പൊലീസ് പട്രോളിങും നിരീക്ഷണവും ശക്തമാക്കണമെന്നും ഡി ജി പി ആവശ്യപ്പെട്ടിട്ടുണ്ട്. ആഘോഷങ്ങളോടനുബന്ധിച്ച് അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് കടത്താനുള്ള സാധ്യത കണക്കിലെടുത്ത് വാഹനപരിശോധന കര്‍ശനമാക്കും. ആഘോഷവേളകളില്‍ മയക്കുമരുന്ന് ഉപയോഗിക്കാൻ സാധ്യതയുള്ളതിനാല്‍ അതിനെതിരെ ജാഗ്രത പുലര്‍ത്താനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ഉദയം, മസ്കിൻ്റെ പിടിവാശി! ഒരു ലോഡ് പ്രതിസന്ധികൾ; 'സാങ്കേതിക' രാഷ്ട്രീയം പറഞ്ഞ 2022

Follow Us:
Download App:
  • android
  • ios