Asianet News MalayalamAsianet News Malayalam

സ്വകാര്യ നിമിഷങ്ങൾ മൊബൈലില്‍ സൂക്ഷിച്ചിട്ടുണ്ടോ? ജാഗ്രത വേണം, മുന്നറിയിപ്പ് നല്‍കി പൊലീസ്

നാം അറിയാതെ തന്നെ നമ്മുടെ ഫോണിലെ  വിവരങ്ങളും ഫയലുകളും ചോർത്തപ്പെടാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്ന് കേരള പൊലീസ്

kerala police warns those who saved private photos in phones
Author
Thiruvananthapuram, First Published Mar 29, 2022, 8:32 AM IST

തിരുവനന്തപുരം: സ്വകാര്യ നിമിഷങ്ങൾ മൊബൈൽ ഫോൺ (Mobile Phone) ഗ്യാലറികളിൽ സൂക്ഷിച്ചിരിക്കുന്നവർക്ക് മുന്നറിയിപ്പ് നല്‍കി കേരള പൊലീസ് (Kerala Police). ആവശ്യപ്പെടുന്ന  അനുമതികൾ എല്ലാം സമ്മതിച്ച്  നമ്മൾ പല  ആപ്പുകളും ഫോണിൽ ഇന്‍സ്ടാള്‍ ചെയ്യുന്നുണ്ട്. നാം അറിയാതെ തന്നെ നമ്മുടെ ഫോണിലെ  വിവരങ്ങളും ഫയലുകളും ചോർത്തപ്പെടാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്ന് കേരള പൊലീസ് ഫേസ്ബുക്ക് പേജിലെ കുറിപ്പില്‍ പറയുന്നു.

മൊബൈല്‍ ഫോണില്‍ രഹസ്യ ആപ്ലിക്കേഷന്‍ ഉടമ പോലും അറിയാതെ സ്ഥാപിക്കുവാൻ തട്ടിപ്പ് സംഘങ്ങൾക്ക് കഴിയും. അപരിചിത സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകളിലൂടെ മൊബൈൽ ഫോൺ ഗ്യാലറികളുടെ നിയന്ത്രണം കൈവശപ്പെടുത്തി തട്ടിപ്പു നടത്തുന്ന രീതിയും നിലവിലുണ്ട്.

മറ്റൊരാളുടെ മൊബൈലിലെ ക്യാമറ അയാൾ അറിയാതെ തന്നെ  നിയന്ത്രിക്കാൻ ഹാക്കറിനെ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ, ഡിലീറ്റ് ചെയ്ത ഫയലുകൾ, ഫോട്ടോകൾ, വിഡിയോകൾ എന്നിവ റിക്കവറി ചെയ്യാനുള്ള സോഫ്റ്റ് വെയറുകൾ തുടങ്ങിയവ ഇതിനായി ഉപയോഗിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. 

തൃശൂരിൽ കോളേജ് പെൺകുട്ടിക്ക് സംഭവിച്ചത്, 'ഒരു ന്യൂജൻ തട്ടിപ്പ്' വിവരിച്ച് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്

ശൂർ: കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുന്ന വിവരങ്ങൾ പലപ്പോഴും വലിയ തോതിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പുതിയ കാലത്തെ തട്ടിപ്പിന്‍റെ ഒരു രീതിയാണ് കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. തൃശൂരിലെ കോളേജിൽ പഠിക്കുന്ന പെൺകുട്ടിക്ക് ഏൽക്കേണ്ടിവന്ന 'ന്യൂജൻ തട്ടിപ്പ്' വിവരം പങ്കുവച്ചുകൊണ്ടാണ് തട്ടിപ്പിന്‍റെ പുതിയ രീതിയെക്കുറിച്ചുള്ള മുന്നറിയിപ്പ്. അത്യാവശ്യമായി ഒരു കോൾ ചെയ്യാൻ ഫോൺ വേണമെന്ന നിലയിൽ സമീപിച്ചുള്ള തട്ടിപ്പ് നടക്കുന്നുണ്ടെന്നും ശ്രദ്ധ വേണമെന്നുമാണ് കേരള പൊലീസ് ത‍ൃശൂർ പെൺകൂട്ടിയുടെ അനുഭവം പങ്കുവയ്ക്കുന്ന പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.

കേരള പൊലീസിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ വായിക്കാം

തൃശൂരിൽ  നടന്ന  ഒരു സംഭവം.
കോളേജിൽ പഠിക്കുന്ന ഒരു പെൺകുട്ടി ബസ് സ്റ്റോപ്പിൽ കാത്തു നിൽക്കുകയായിരുന്നു. 
മോളേ, 
എന്റെ ഭാര്യ ഇവിടെ എത്താമെന്നു പറഞ്ഞിരുന്നു. അവൾ ഇതുവരേയും എത്തിയില്ല. വീട്ടിൽ നിന്നും പുറപ്പെട്ടുവോ ആവോ? ആ മൊബൈൽഫോൺ ഒന്നു തരുമോ, ഒരു കോൾ വിളിക്കാനാണ്.
ഒരാൾ, ആ പെൺകുട്ടിയുടെ അടുത്തുവന്ന് ചോദിച്ചു. 
അത്യാവശ്യകാര്യത്തിനല്ലേ എന്നു കരുതി, ആ പെൺകുട്ടി തന്റെ ബാഗിൽ നിന്നും മൊബൈൽ ഫോൺ എടുത്ത്, അയാൾ നൽകിയ ഫോൺ നമ്പറിലേക്ക് പെൺകുട്ടിതന്നെ ഡയൽ ചെയ്തു. എന്നിട്ട് സംസാരിക്കുന്നതിനായി ഫോൺ അയാൾക്ക് കൈമാറി.
അയാൾ അത് ചെവിയോടു ചേർത്തു പിടിച്ചു. മൊബൈൽഫോണിന് റേഞ്ച് കുറവാണെന്ന മട്ടിൽ അയാൾ പെൺകുട്ടി നിന്നിടത്തുനിന്നും അൽപ്പം നീങ്ങി നിന്നു സംസാരിക്കാൻ തുടങ്ങി. 
മറുഭാഗത്തുനിന്നും സംസാരിക്കുന്നത് കേൾക്കാനില്ലെന്ന മട്ടിൽ, അയാൾ ഉറക്കെ ഹലോ, ഹലോ എന്ന് സംസാരിക്കുകയും, പെൺകുട്ടിയുടെ സമീപത്തുനിന്നും ദൂരെയ്ക്ക് മാറിപോകുകയും, ക്ഷണ നേരം കൊണ്ട് അയാൾ പെൺകുട്ടിയുടെ കാഴ്ചയിൽ നിന്നും മറഞ്ഞുപോകുകയും ചെയ്തു.
കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ പെൺകുട്ടി പൊട്ടിക്കരഞ്ഞു.
പെൺകുട്ടി കരയുന്നത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥൻ കാണുകയുണ്ടായി. അവളുടെ അടുത്തേക്കു വന്ന് കാര്യങ്ങൾ തിരക്കി. പൊലീസുദ്യോഗസ്ഥൻ ഇക്കാര്യം കൺട്രോൾ റൂമിൽ അറിയിച്ചു. ഉടൻ തന്നെ അത് നഗരത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലീസുദ്യോഗസ്ഥരിലേക്കും കൈമാറി. നഗരത്തിൽ  കേരള ഗവർണറുടെ സന്ദർശനം കണക്കിലെടുത്ത്, കൂടുതൽ പോലീസുദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. 
നഗരത്തിൽ കുറുപ്പം റോഡ് ജംഗ്ഷനിൽ ഡ്യൂട്ടിചെയ്തിരുന്ന ചേലക്കര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരിദാസ്, തന്റെ മുന്നിലൂടെ ഒരാൾ നടന്നു പോകുന്നത് ശ്രദ്ധിച്ചു. കൺട്രോൾ റൂമിൽ നിന്നും അറിയിച്ച പ്രകാരമുള്ള രൂപസാദൃശ്യമുള്ളയാളാണ് ഇതെന്ന് പൊലീസുദ്യോഗസ്ഥൻ മനസ്സിലാക്കി. 
അയാൾ നേരെ ഒരു മൊബൈൽ ഫോൺ കടയിലേക്കാണ് കയറിപ്പോയത്. പെൺകുട്ടിയെ കബളിപ്പിച്ച് കൈക്കലാക്കിയ മൊബൈൽഫോൺ അയാൾ സ്വിച്ച് ഓഫ് ആക്കിയിരുന്നു. സിംകാർഡ് ഊരിമാറ്റി, സെക്കന്റ് ഹാന്റ് മൊബൈൽ വിൽപ്പന നടത്തുന്ന കടയിൽ കൊണ്ടുപോയി വിൽക്കുക എന്നതായിരുന്നു അയാളുടെ പ്ലാൻ. 
എന്നാൽ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥൻ ഇക്കാര്യം മനസ്സിലാക്കി, ഇയാളെ നിരീക്ഷിച്ചുകൊണ്ടിരുന്നു. സമീപമുള്ള രണ്ടു മൂന്ന് മൊബൈൽ കടകളിൽ ഇയാൾ കയറിയിറങ്ങുന്നുണ്ടായിരുന്നു. സംശയം തോന്നി, അയാളെ ചോദ്യം ചെയ്തതിൽ നിന്നും തട്ടിയെടുത്ത മൊബൈൽ ഫോൺ കണ്ടെടുത്തു.
കണ്ടെടുത്ത മൊബൈൽഫോൺ പിന്നീട് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ വെച്ച് പെൺകുട്ടിക്ക് കൈമാറി.

Follow Us:
Download App:
  • android
  • ios