ഏറ്റവും ഒടുവിലെ കാലാവസ്ഥ പ്രവചന പ്രകാരം ഓഗസ്റ്റ് മൂന്നാം തിയതിവരെ സംസ്ഥാനത്ത് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല

തിരുവനന്തപുരം: കനത്ത മഴയിൽ വലയുകയായിരുന്നു ജൂലൈ മാസത്തിലെ പല ദിവസങ്ങളിലും കേരളം. തെക്കൻ കേരളത്തിൽ വലിയ ഭീഷണിയുയർത്തിയില്ലെങ്കിലും വടക്കും മധ്യകേരളത്തിലും മഴക്കെടുതിയിൽ ജനം വലഞ്ഞു. എന്നാൽ ജൂലൈ മാസം അവസാനിക്കുമ്പോൾ കേരളത്തിൽ കനത്ത മഴയ്ക്ക് ശമനമാകുന്നു എന്നാണ് വ്യക്തമാകുന്നത്. ഓഗസ്റ്റ് മാസത്തിലെ ആദ്യ ദിവസങ്ങളിലെ കാലാവസ്ഥ സൂചനയും അത് തന്നെയാണ് വ്യക്തമാക്കുന്നത്.

ആലുവയിലെ കുട്ടിയുടെ സംസ്കാര കർമ്മം ചെയ്തത് ഓട്ടോ ഡ്രൈവർ, 'പല പൂജാരികളെ സമീപിച്ചു, ആരും തയ്യാറായില്ല'

ഏറ്റവും ഒടുവിലെ കാലാവസ്ഥ പ്രവചന പ്രകാരം ഓഗസ്റ്റ് മൂന്നാം തിയതിവരെ സംസ്ഥാനത്ത് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ലെന്നത് ആശ്വാസമാണ്. ഇതൊടൊപ്പം തന്നെ മത്സ്യ തൊഴിലാളികൾക്കും ആശ്വാസമാകുന്ന അറിയിപ്പാണ് കാലാവസ്ഥ വകുപ്പിൽ നിന്നും ഉണ്ടായിരിക്കുന്നത്. കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മത്സ്യതൊഴിലാളി പ്രത്യേക ജാഗ്രതാ നിർദേശം

02-08-2023 വരെ തെക്കൻ ശ്രീലങ്കൻ തീരത്തിന്റെ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, 03-08-2023 വരെ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്നുള്ള കോമോറിൻ പ്രദേശങ്ങളിലും, 31-07-2023 ന് മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, കൂടാതെ 03-08-2023ന് മധ്യ ബംഗാൾ ഉൾക്കടലിലും, 01-08-2023 മുതൽ 02-08 -2023 വരെ വടക്കൻ ആന്ധ്രാപ്രദേശ് തീരം, മധ്യ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
03-08-2023 വരെ ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
03-08-2023 വരെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും, 31-07-2023 ന് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, 01-08-2023 ന് തെക്കൻ ബംഗാൾ ഉൾക്കടലിലും, 03-08-2023 ന് ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേൽപ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം