ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം

തിരുവനന്തപുരം: ഫെബ്രുവരി മുതൽ കേരളം മഴ കാത്തിരിക്കുകയാണ്. ദിവസങ്ങൾ കഴിയുന്തോറും കൊടും ചൂടിൽ വലയുകയാണ് സംസ്ഥാനം. അതിനിടയിലാണ് ഇന്ന് കേരളത്തിലെ രണ്ട് ജില്ലകൾക്ക് ആശ്വാസമാകുന്ന വാർത്ത കാലാവസ്ഥ വകുപ്പിൽ നിന്ന് പുറത്തുവരുന്നത്. ഏറ്റവും ഒടുവിലെ കാലാവസ്ഥ പ്രവചന പ്രകാരം ഇന്ന് കേരളത്തിലെ രണ്ട് ജില്ലകളിൽ മഴ സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. കനത്ത മഴയ്ക്കുള്ള സാധ്യതയല്ല പ്രവചിച്ചിരിക്കുന്നത്.

ശ്രദ്ധിക്കുക, കേരളത്തിൽ കൊടുംചൂടിനൊപ്പം അസ്വസ്ഥതയുള്ള കാലാവസ്ഥക്കും സാധ്യത; 8 ജില്ലയിൽ മഞ്ഞ അലർട്ട്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം