Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പുറപ്പെടുവിച്ചു

ഓഗസ്റ്റ് 30 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്

Kerala rain to strengthen coming days Yellow Orange alerts issued
Author
First Published Aug 27, 2024, 1:22 PM IST | Last Updated Aug 27, 2024, 1:22 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വരും ദിവസങ്ങളിൽ എറണാകുളം മുതൽ കാസർകോട് വരെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലും ഈ മാസം അവസാനം വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

സംസ്ഥാനത്ത് ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസ‍ർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മറ്റെല്ലാ ജില്ലകളിലും മഴ പെയ്യാൻ നേരിയ സാധ്യതയുണ്ട്. നാളെ കോഴിക്കോട്, കണ്ണൂർ, കാസ‍ർകോട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം ഓഗസ്റ്റ് 29 ന് എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട് കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

ഓഗസ്റ്റ് 30 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഓഗസ്റ്റ് 31 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios