Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് 1.89 ലക്ഷം ഡോസ് വാക്‌സീന്‍ കൂടി; ഇത്തവണയെത്തയിത് മുഴുവൻ കൊവിഷീൽഡ്

സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം വരെ 2,06,439 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,171 വാക്‌സിനേഷന്‍ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്താകെ ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,59,06,153 പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്.

kerala receives more vaccine doses new batch covishield arrives in state
Author
Trivandrum, First Published Jul 12, 2021, 7:07 PM IST

തിരുവനന്തപുരം: സംസ്ഥാനത്തിന് 1,89,350 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ്. കൊച്ചിയില്‍ 73,850 ഡോസ് വാക്‌സീനും, കോഴിക്കോട് 51,000 ഡോസ് വാക്‌സീനുമാണ് എത്തിയത്. തിരുവനന്തപുരത്തുള്ള 64,500 ഡോസ് വാക്‌സീന്‍ രാത്രിയോടെ എത്തുന്നതാണ്. 

ഇതോടെ സംസ്ഥാനത്തിന് ഇത് വരെ 1,48,03,930 ഡോസ് വാക്‌സീൻ കിട്ടി. അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്. 1,20,21,160 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 14,40,230 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 1,34,61,390 ഡോസ് വാക്‌സീന്‍ കേന്ദ്രം നല്‍കിയതാണ്.

സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം വരെ 2,06,439 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,171 വാക്‌സിനേഷന്‍ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്താകെ ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,59,06,153 പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്. അതില്‍ 1,16,31,528 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 42,74,625 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. ജനസംഖ്യയുടെ 34.82 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 48.46 ശതമാനം പേര്‍ക്കുമാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. ജനസംഖ്യയുടെ 12.8 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ള 17.81 ശതമാനം പേര്‍ക്കും രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios