തിരുവനന്തപുരത്ത് കനത്ത മഴയിൽ കൃഷിനാശവും വീടുകൾക്ക് കേടുപാടുകളും സംഭവിച്ചു. പെരുങ്കടവിള, അതിയന്നൂർ, വാമനപുരം ബ്ലോക്കുകളിലായി 5.02 ഹെക്ടർ കൃഷിഭൂമി നശിച്ചു.
തിരുവനന്തപുരം: ഒരാഴ്ച്ചയായി ജില്ലയില്‍ ശക്തമായി പെയ്യുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രണ്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലാണ് ക്യാമ്പുകള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം 34 കുടുംബങ്ങളിലെ 79 പേരാണ് രണ്ട് ക്യാമ്പുകളിലായി കഴിയുന്നത്. തിരുവനന്തപുരം താലൂക്കില്‍ ഈഞ്ചയ്ക്കല്‍ ഗവ. യുപിഎസിലാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടെ ഒരു കുടുംബത്തിലെ രണ്ടു പേരാണ് ഉള്ളത്. നെയ്യാറ്റിന്‍കര താലൂക്കില്‍ പൊഴിയൂര്‍ ഗവ. യുപിഎസിലാണ് ദുരിതാശ്വാസ ക്യാമ്പുള്ളത്. ഇവിടെ നിലവില്‍ 33 കുടുംബങ്ങളിലായി 77 പേരാണ് ഉള്ളത്.
തിരുവനന്തപുരത്ത് കനത്ത മഴയിൽ കൃഷിനാശവും വീടുകൾക്ക് കേടുപാടുകളും സംഭവിച്ചു. പെരുങ്കടവിള, അതിയന്നൂർ, വാമനപുരം ബ്ലോക്കുകളിലായി 5.02 ഹെക്ടർ കൃഷിഭൂമി നശിച്ചു. 116 കർഷകർക്ക് 22.3 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ കാണാതായ ഒമ്പത് തൊഴിലാളികളിൽ എട്ടുപേരെ സംബന്ധിച്ച് വിവരം ലഭിച്ചു. തീരത്ത് അടിഞ്ഞ മണൽ നീക്കാൻ ഡ്രഡ്ജിംഗ് നടത്തുന്നതിന് സാങ്കേതിക വിദഗ്ധരുമായി ചർച്ച നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.


