താജ്മഹൽ എന്ന കവിതയാണ് ഒ പി സുരേഷിനെ അവാ‌‍‌ർ‍ഡിന് അർഹനാക്കിയത്, ഉണ്ണി ആറിന്‍റെ വാങ്കിനാണ് ചെറുകഥയ്ക്കുള്ള പുരസ്കാരം. പി എഫ് മാത്യൂസിന് അടിയാളപ്രേതം എന്ന നോവലിനാണ് പുരസ്കാരം. 

തൃശ്ശൂ‌‌ർ: 2020ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. സേതുവിനും പെരുമ്പടവം ശ്രീധരനും അക്കാദമിയുടെ വിശിഷ്ടാംഗത്വം നൽകും. ചെറുകഥയ്ക്കുള്ള പുരസ്കാരം ഉണ്ണി ആറിനും കവിത പുരസ്കാരം ഒ പി സുരേഷിനുമാണ്. നോവൽ പുരസ്കാരം പി എഫ് മാത്യൂസ് നേടി.

സമഗ്ര സംഭവനയ്ക്കുള്ള പുരസ്കാരം ആറ് പേർക്കാണ്. കെ കെ കൊച്ച്, മാമ്പുഴ കുമാരൻ, കെ ആർ മല്ലിക, സിദ്ധാർത്ഥൻ പരുത്തിക്കാട്, ചവറ കെ എസ് പിള്ളി എന്നിവ‌ർക്കാണ് ആദരം. 

താജ്മഹൽ എന്ന കവിതയാണ് ഒ പി സുരേഷിനെ അവാ‌‍‌ർ‍ഡിന് അർഹനാക്കിയത്, ഉണ്ണി ആറിന്‍റെ വാങ്കിനാണ് ചെറുകഥയ്ക്കുള്ള പുരസ്കാരം. പി എഫ് മാത്യൂസിന് അടിയാളപ്രേതം എന്ന നോവലിനാണ് പുരസ്കാരം. ദൈവം ഒളിവിൽ പോയ നാളുകൾ എന്ന യാത്രാ വിവരണത്തിന് വിധു വിൻസൻ്റിന് പുരസ്കാരം. 

ഹാസ്യ സാഹിത്യത്തിനുള്ള പുരസ്കാരം ഇന്നസെന്‍റിനുാണ് ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും എന്ന പുസ്തകത്തിനാണ് അവാ‌ർഡ്. ദ്വയം എന്ന നാടകത്തിന് ശ്രീജിത്ത് പൊയിൽക്കാവിനും പുരസ്കാരമുണ്ട്. 

  • ജീവചരിത്രം/ആത്മകഥ - മുക്തകണ്ഠം വികെഎൻ - കെ രഘുനാഥൻ
  • സാഹിത്യ വിമർശനം - വൈലോപ്പിള്ളി കവിത ഒരു ഇടതുപക്ഷ വായന - ഡോ പി സോമൻ
  • ബാലസാഹിത്യം - പെരുമഴയത്തെ കുഞ്ഞിതളുകൾ
  • വൈജ്ഞാനിക സാഹിത്യം - മാർക്സിസവും ഫെമിനിസവും ചരിത്രപരമായ വിശകലനം - ഡോ ടി കെ ആനന്ദി
  • വിവർത്തനം - റാമല്ല ഞാൻ കണ്ടു ( അനിത തമ്പി ) , ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ ( സംഗീത ശ്രീനിവാസൻ ) 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona