ഇതിന് പിന്നിൽ ചില രാഷ്ട്രീയ കക്ഷികളുണ്ടെന്ന് എംഎം ഹസ്സൻ പറഞ്ഞു. ഉത്തരന്ത്യേയിൽ ബിജെപി നടപ്പിലാക്കിയ തന്ത്രമാണ്. ഇടുക്കി ബിഷപ്പിനെ താൻ ഫോണിൽ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന് ഇക്കാര്യത്തിൽ തെറ്റിദ്ധാരണയില്ലെന്നും എംഎം ഹസ്സൻ പ്രതികരിച്ചു. 

തിരുവനന്തപുരം: കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ച സംഭവത്തിൽ തൻ്റെ നേതൃത്വത്തിൽ ഇടുക്കി രൂപത ആസ്ഥാനത്തേയ്ക്ക് മാർച്ച് എന്ന പ്രചരണത്തിന് പിന്നിൽ ദുഷ്ട ശക്തികളുണ്ടെന്ന് കോൺ​ഗ്രസ് മുതിർന്ന നേതാവ് എംഎം ഹസൻ. ഇതിന് പിന്നിൽ ചില രാഷ്ട്രീയ കക്ഷികളുണ്ടെന്ന് എംഎം ഹസ്സൻ പറഞ്ഞു. ഉത്തരന്ത്യേയിൽ ബിജെപി നടപ്പിലാക്കിയ തന്ത്രമാണ്. ഇടുക്കി ബിഷപ്പിനെ താൻ ഫോണിൽ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന് ഇക്കാര്യത്തിൽ തെറ്റിദ്ധാരണയില്ലെന്നും എംഎം ഹസ്സൻ പ്രതികരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണം എന്ന് സിറോ മലബാർ സഭ ആവശ്യപെട്ടിട്ടുണ്ട്. അതേ നിലപാടാണ് തനിക്കുമെന്നും എംഎം ഹസ്സൻ കൂട്ടിച്ചേർത്തു. കേരള സ്റ്റോറി സനിമയെക്കുറിച്ചുള്ള ചർച്ചകൾ ഇവിടെ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. ആ ചൂണ്ടയിൽ വീഴരുതെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കാപട്യത്തിന്റെ പേരാണ് പിണറായി. പൗരത്വ ഭേദഗതിയിൽ മാത്രം ചർച്ച ഒതുക്കാം എന്ന് പിണറായി കരുതേണ്ട. സിഎഎക്ക് എതിരായി സംഘടിപ്പിക്കപ്പെട്ട സമരങ്ങൾക്കെതിരെ ചുമത്തിയ കേസുകൾ ആദ്യം പിൻവലിക്കട്ടെയെന്നും വിഡി സതീശൻ പറഞ്ഞു. 

സാമൂഹ്യ ക്ഷേമപെൻഷൻ ഔദാര്യമാണോ എന്ന് പിണറായി വ്യക്തമാക്കണം. (സാമൂഹ്യ ക്ഷേമ പെൻഷൻ അവകാശമല്ലെന്നാണ് കോടതിയിൽ സർക്കാർ നിലപാടെടുത്തത്). രാജ്യത്ത് ആകെ19 സീറ്റിൽ മാത്രം മത്സരിക്കുന്ന സിപിഎം ആണ് പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്. യുഎപിഎ പിൻവലിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം രാജ്യത്ത് ആദ്യം യുഎപിഎ ചുമത്തിയ സംസ്ഥാനം കേരളമാണ്. ബിജെപിക്കാർക്കെതിരെ യുഎപിഎ ചുമത്താൻ മാത്രമേ പിണറായിക്ക് മടിയുള്ളൂവെന്നും സതീശൻ പറഞ്ഞു.

അനിൽ ആന്റണിക്കെതിരായ എകെ ആന്റണിയുടെ പ്രസ്താവനയോടും സതീശൻ പ്രതികരിച്ചു. എകെ ആന്റണി സ്വീകരിച്ചത് മഹിതമായ നിലപാടാണ്. അദ്ദേഹത്തെ ചെളിവാരി അറിയാൻ ആരും നോക്കേണ്ട. മത -ഭാഷാ ന്യൂനപക്ഷങ്ങളോടുള്ള നിലപാട് പ്രകടനപത്രിയിൽ കോൺഗ്രസ് കൃത്യമായി പറയുന്നുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു. 

'സംശയങ്ങളെല്ലാം അറിയിച്ചു, ചില പേരുകളും പറഞ്ഞിട്ടുണ്ട്' ; സിബിഐയ്ക്ക് വിശദമായ മൊഴി നൽകി സിദ്ധാർത്ഥന്‍റെ അച്ഛൻ

https://www.youtube.com/watch?v=Ko18SgceYX8