ഇത്തരം വിപത്തുകളെ കുറിച്ചുള്ള ചർച്ചകൾ മുമ്പും എസ്എൻഡിപി യോഗത്തിൽ നടത്തിയിട്ടുണ്ട്.കുടുംബ യോഗങ്ങളിലും ഇത് ചർച്ച ചെയ്യണ്ട വിഷയം ആണെന്ന് ഇടുക്കിയിലെ എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ
ഇടുക്കി:കേരള സ്റ്റോറി എസ്എൻഡിപി യോഗങ്ങളിലും വനിത സംഘങ്ങളിലും പ്രദർശിപ്പിക്കുമെന്ന് ഇടുക്കിയിലെ എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ.ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും സമൂഹത്തിൽ നിലനിൽക്കുന്നു.ഇത്തരം വിപത്തുകളെ കുറിച്ചുള്ള ചർച്ചകൾ മുമ്പും എസ്എൻഡിപി യോഗത്തിൽ നടത്തിയിട്ടുണ്ട്.കുടുംബ യോഗങ്ങളിലും ഇത് ചർച്ച ചെയ്യണ്ട വിഷയം ആണ് .നെടുങ്കണ്ടത്ത് പച്ചടി ശ്രീധരൻ സ്മാരക എസ്എൻഡിപി യോഗം സംഘടിപ്പിച്ച കുമാരനാശാൻ ജന്മദിന അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അവര്‍.എസ്എൻഡിപി യോഗം കേന്ദ്ര വനിത സംഘം സെക്രട്ടറി കൂടിയാണ് സംഗീത വിശ്വനാഥൻ.
കേരള സ്റ്റോറി സിനിമ പ്രദർശനത്തിൽ നിന്ന് താമരശ്ശേരി രൂപത പിന്മാറിയേക്കും.തെരഞ്ഞെടുപ്പ് കാലത്ത് സിനിമ പ്രദർശിപ്പിക്കുന്നത് തെറ്റായ വ്യാഖ്യാനം നൽകുമെന്നാണ് വിലയിരുത്തൽ.അന്തിമ തീരുമാനം എടുക്കാൻ ഇന്ന് വൈകിട്ട് രൂപത തലത്തിൽ യോഗം ചേരും
