തിരുവനന്തപുരം: കാർഷിക ബില്ലിൽ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കും. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. സംസ്ഥാനത്തിന്‍റെ അധികാരം കവർന്നെടുക്കുന്നതാണ് പുതിയ നിയമമെന്നാണ് സംസ്ഥാന സർക്കാരിൻ്റെ വിലയിരുത്തൽ. ഗുരുതരമായ ഭരണഘടനാ വിഷയമാണിതെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.