Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് കൊവിഡ് മാസ് പരിശോധന രണ്ടാം ദിവസവും തുടരും

കൊവിഡ് വാക്സീൻ ലഭിക്കാത്ത 45 വയസിന് താഴെയുള്ളവര്‍ തുടങ്ങി പൊതുസമൂഹവുമായി അടുത്തിടപെഴകുന്ന മേഖലകളിലെ ഹൈ റിസ്ക് വിഭാഗങ്ങളെ കണ്ടെത്തിയാണ് പരിശോധന നടത്തുന്നത്.

Kerala To Conduct Mass Testing For Covid
Author
Thiruvananthapuram, First Published Apr 17, 2021, 6:34 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൊവിഡ് മാസ് പരിശോധന തുടരും. ഇന്നലേയും ഇന്നുമായി രണ്ടരലക്ഷം പേരെയാണ് പരിശോധിക്കുന്നത്. ആര്‍ടി പിസിആര്‍ , ആന്‍റിജൻ പരിശോധനകളാണ് നടത്തുന്നത്. രോഗവ്യാപനം കൂടുതലുള്ള മിക്ക ജില്ലകളും ഇന്നലെ 10000നുമേല്‍ പരിശോധന നടത്തിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. 

തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആശുപത്രികള്‍ , റസിഡന്‍സ് അസോസിയേഷനുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. പൊതുഗതാഗതം , വിനോദ സഞ്ചാരം , കടകള്‍ , ഹോട്ടലുകള്‍ , വിതരണ ശൃംഖലയിലെ തൊഴിലാളികള്‍ , കൊവിഡ് വാക്സീൻ ലഭിക്കാത്ത 45 വയസിന് താഴെയുള്ളവര്‍ തുടങ്ങി പൊതുസമൂഹവുമായി അടുത്തിടപെഴകുന്ന മേഖലകളിലെ ഹൈ റിസ്ക് വിഭാഗങ്ങളെ കണ്ടെത്തിയാണ് പരിശോധന നടത്തുന്നത്.

Follow Us:
Download App:
  • android
  • ios