കേരളവർമ്മ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വിധി
തെരഞ്ഞെടുപ്പിന്‍റെ യഥാർഥ ടാബുലേഷൻ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം ആയിരിക്കും വിധി പ്രസ്താവം.

കൊച്ചി: കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. തെരഞ്ഞെടുപ്പിന്‍റെ യഥാർഥ ടാബുലേഷൻ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം ആയിരിക്കും വിധി പ്രസ്താവം.
തെരഞ്ഞെടുപ്പിനെ കുറിച്ച് പരാതി ഉണ്ടെങ്കിൽ കോടതിയെ അല്ല, വൈസ് ചാൻസിലറെയാണ് സമീപിക്കേണ്ടതെന്നാണ് സർവകലാശാല നിലപാടെടുത്തു. റീ കൗണ്ടിങിൽ, അസാധു വോട്ടുകൾ സാധുവായി പരിഗണിച്ചെന്നും, ഇത് മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും, അതിനാൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് കെ.എസ്.യു സ്ഥാനാർഥി ശ്രീക്കുട്ടന്‍റെ ആവശ്യം.
https://www.youtube.com/watch?v=Ko18SgceYX8