Asianet News MalayalamAsianet News Malayalam

'ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും' എന്ന് വിശദീകരണം: ഉത്തരവ് മരവിപ്പിച്ച് വാട്ടർ അതോറിറ്റി

ഇനി മുതൽ വാട്ടർ അതോറിറ്റി ഉപഭോക്താക്കൾക്ക് ഓൺലൈനായി ക്യാഷ് കൗണ്ടർ വഴിയും ബില്ലടക്കാനാവും

Kerala Water Authority freezes order for online bill payment
Author
First Published Feb 8, 2023, 6:38 PM IST

തിരുവനന്തപുരം: വെള്ളക്കരം അടക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് മരവിപ്പിച്ച് കേരള വാട്ടർ അതോറിറ്റി. 500 രൂപയ്ക്ക് മുകളിൽ ഉള്ള ബിൽ ഓൺലൈനായി മാത്രമേ അടക്കാൻ കഴിയൂ എന്ന ഉത്തരവാണ് കേരള വാട്ടർ അതോറിറ്റി മരവിപ്പിച്ചത്. ഇനി മുതൽ ഉപഭോക്താക്കൾക്ക് ഓൺലൈനായി ക്യാഷ് കൗണ്ടർ വഴിയും ബില്ലടക്കാനാവും. തത്‌സ്ഥിതി തുടരുന്നുവെന്നാണ് പുതിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. 500 രൂപയ്ക്ക് മുകളിൽ ഉള്ള ബില്ലുകൾ കൗണ്ടറിൽ സ്വീകരിക്കില്ലെന്ന മുൻ ഉത്തരവ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകും എന്നതിനാലാണ് ഇതുമായി ബന്ധപ്പെട്ട മുൻ ഉത്തരവ് മരവിപ്പിക്കുന്നതെന്ന് വാട്ടർ അതോറിറ്റി വിശദീകരിക്കുന്നു.

പുതിയ വെള്ളക്കരം: വർധന ഇങ്ങനെ

  • പുതിയ വെള്ളക്കരം സംബന്ധിച്ച വിജ്ഞാപനം അതിനിടെ പുറത്തിറങ്ങി. മാസം 5000 ലിറ്റ‌‌ർ വരെ ഉപയോഗിക്കുന്നവർക്ക് പഴയ നിരക്ക്  പ്രകാരം 22.05 രൂപയായിരുന്നു ബില്ല്. പുതിയ നിരക്ക് പ്രകാരം 72.05 രൂപയാവും. 50 രൂപയുടെ വ‌‌ർധനവാണ് ഉണ്ടാവുക. രണ്ട് മാസം കൂടുമ്പോൾ വരുന്ന ബില്ലിൽ 100 രൂപ കൂടും.
  • മാസം 10,000 ലിറ്റ‌‌ർ  ഉപയോഗിക്കുന്നവർക്ക് പഴയ നിരക്ക്   44.1 രൂപയായിരുന്നു. പുതിയത്  144.1 രൂപയാണ്. 100 രൂപയുടെ വ‌‌ർധനവുണ്ടാകും. രണ്ട് മാസം കൂടുമ്പോൾ വരുന്ന ബില്ലിൽ 200 രൂപ കൂടും.
  • മാസം 15,000 ലിറ്റ‌‌ർ ഉപയോഗിക്കുന്നവർക്ക് പഴയ നിരക്ക്  71.65 രൂപയായിരുന്നു. ഇപ്പോൾ 221.65 രൂപയാവും. 150 രൂപയുടെ വ‌‌ർധനവുണ്ടാകും. രണ്ട് മാസം കൂടുമ്പോൾ വരുന്ന ബില്ലിൽ 300 രൂപ കൂടും.
  • മാസം 20,000 ലിറ്റ‌ർ‌ ഉപയോഗിക്കുന്നവർക്ക് പഴയ നിരക്ക് 132.4 രൂപയാണ്. പുതിയ നിരക്ക് 332.4 രൂപയാവും. 200 രൂപയുടെ വ‌‌‌‌ർധന മാസവും രണ്ട് മാസം കൂടുമ്പോൾ വരുന്ന ബില്ലിൽ 400 രൂപയുടെ വർധനയുമുണ്ടാകും.
  • മാസം 25,000 ലിറ്റ‌‌‌ർ ഉപയോഗിക്കുന്നവർക്ക് പഴയ നിരക്ക്  193 രൂപയായിരിക്കും. പുതിയ നിരക്ക് 443 രൂപയാവും. 250 രൂപയുടെ വ‌‌‌‌ർധനവുണ്ടാകും. രണ്ട് മാസം കൂടുമ്പോൾ വരുന്ന ബില്ലിൽ 500 രൂപ കൂടും.
  • മാസം 30,000 ലിറ്റ‌ർ വരെ ഉപയോഗിക്കുന്നവർക്ക് പഴയ നിരക്ക് പ്രകാരം 396.9 രൂപയാണ് ബില്ല്. പുതിയ നിരക്കിൽ ഇത് 696.9 രൂപയാവും. 300 രൂപയുടെ വർധനയുണ്ടാകും. രണ്ട് മാസം കൂടുമ്പോൾ വരുന്ന ബില്ലിൽ  600 രൂപ കൂടും.
  • മാസം 40,000 ലിറ്റ‌ർ ഉപയോഗിക്കുന്നവർക്ക് പഴയ നിരക്ക്  529.2 രൂപയാണ്. പുതിയ നിരക്ക് 929.2 രൂപയാണ്. 400 രൂപയുടെ വർധന മാസം തോറുമുണ്ടാകും. രണ്ട് മാസം കൂടുമ്പോൾ വരുന്ന ബില്ലിൽ  800 രൂപ കൂടും.
  • മാസം 50,000 ലിറ്റ‌ർ ഉപയോഗിക്കുന്നവർക്ക് പഴയ നിരക്ക്  772 രൂപയാണ്. പുതിയ നിരക്ക് 1,272 രൂപയാണ്. 500 രൂപയുടെ വ‌‌ർധനവുണ്ടാകും. രണ്ട് മാസം കൂടുമ്പോൾ വരുന്ന ബില്ലിൽ  1000 രൂപ കൂടും. തുടർന്നുള്ള ഉപയോഗത്തിന് 
  • മാസം 50000 ലിറ്ററിൽ അധികം ഉപയോഗിക്കുന്നവർക്ക് 1272 രൂപയാണ് പുതിയ സ്ലാബിലെ അടിസ്ഥാന നിരക്ക്. തുടർന്നുള്ള ഓരോ 1000 ലിറ്ററിനും 54.10 രൂപ നിരക്കിൽ നൽകണം. 
     
Follow Us:
Download App:
  • android
  • ios