രാത്രി വരെ ഇടവിട്ട് മഴയ്ക്കാണ് സാധ്യത.  തിരുവനന്തപുരം മലയോരമേഖലയിലും നഗരമേഖലയിലും ശക്തമായ മഴ തുടരുകയാണ്.

തിരുവനന്തപുരം: മധ്യ-തെക്കൻ കേരളത്തിൽ ഇന്ന് മഴയ്ക്ക് (Kerala Rain) സാധ്യത. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഇന്ന് രാത്രി വരെ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യത. ഇടിമിന്നലിനും സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലെ വനമേഖലകളിലും മഴ കിട്ടിയേക്കും. തിരുവനന്തപുരം മലയോരമേഖലയിലും നഗരമേഖലയിലും ഉച്ചമുതൽ ശക്തമായ മഴ തുടരുകയാണ്. രാത്രിയോടെ മഴയ്ക്ക് ശമനമുണ്ടാകും എന്നാണ് അറിയിപ്പ്. തിരുവനന്തപുരം എയർപോർട്ടിൽ 45 മിനിറ്റിൽ 39 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി.

മധ്യ തെക്കൻ കേരള ജില്ലകളിൽ രാത്രി വരെ ഇടവിട്ട് മഴ ലഭിക്കും. 2 കിലോമീറ്റർ വരെ ഉയരത്തിൽ കിഴക്കൻ കാറ്റ് കേരളത്തിന് നേരെ ശക്തിപ്രാപിക്കുകയും ബംഗാൾ ഉൾക്കടലിൽ നിന്നും ഈർപ്പം കൂടുതൽ കലർന്ന മേഘം കേരളത്തിന് മേലെ എത്തിച്ചേർന്നതുമാണ് അപ്രതീക്ഷിത മഴയ്ക്ക് കാരണം. അതേസമയം, കേരള – കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read: അതിതീവ്ര മഴയ്ക്ക് പിന്നാലെ തീവ്ര വരൾച്ചയും; കേരളത്തിന് മുന്നറിയിപ്പുമായി കാലാവസ്ഥ ശാസ്ത്രജ്ഞൻ