Asianet News MalayalamAsianet News Malayalam

ബംഗാൾ കടലിലെ ന്യൂനമർദ്ദങ്ങൾ; കേരളത്തിലേക്കുള്ള തുലാവർഷത്തിൻ്റെ വരവ് വൈകുന്നു

ജൂണ്‍ ഒന്നിന് കേരളത്തില്‍ എത്തുന്ന കാലവര്‍ഷം ഒക്ടോബര്‍ പതിനഞ്ചോടെ പിന്‍വാങ്ങുകയും തുലാവര്‍ഷം എത്തുകയുമാണ് പതിവ്. സെപ്റ്റംബര്‍ 28 മുതല്‍ ഉത്തരേന്ത്യയിൽ നിന്ന് കാവര്‍ഷത്തിന്‍റെ പിന്‍മാറ്റം തുടങ്ങിയിരുന്നു. 

kerala weather update
Author
Thiruvananthapuram, First Published Oct 22, 2020, 2:29 PM IST

തിരുവനന്തപുരം:  സംസ്ഥാനത്ത് തുലാവര്‍ഷത്തിന്‍റെ വരവ് വൈകുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ച്ചയായി രൂപം കൊളളുന്ന ന്യൂനമര്‍ദ്ദങ്ങളാണ് ഇതിന് കാരണമെന്ന് കാലാവസഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവില  സാഹചര്യത്തില്‍ തുലാവര്‍ഷം അടുത്ത മാസം ആദ്യം കേരളത്തില്‍ എത്തുമെന്നാണ് വിലിയരുത്തല്‍

ജൂണ്‍ ഒന്നിന് കേരളത്തില്‍ എത്തുന്ന കാലവര്‍ഷം ഒക്ടോബര്‍ പതിനഞ്ചോടെ പിന്‍വാങ്ങുകയും തുലാവര്‍ഷം എത്തുകയുമാണ് പതിവ്. സെപ്റ്റംബര്‍ 28 മുതല്‍ ഉത്തരേന്ത്യയിൽ നിന്ന് കാവര്‍ഷത്തിന്‍റെ പിന്‍മാറ്റം തുടങ്ങിയിരുന്നു. എന്നാല്‍ ലാലീന പ്രതിഭാസത്തിന്‍റെ പശ്ചാത്തലത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ച്ചയായി ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടുകയാണ്. നിവലില്‍ ഒഡീസ ആന്ധ്ര തീരത്തുള്ള ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് അതിതീവ്രന്യൂമര്‍ദ്ദമായേക്കും. തുലാവര്‍ഷത്തിന്‍റെ വരവിന് നിര്‍ണ്ണായകമാകുന്ന കഴിക്കന്‍ കാറ്റിന്‍റെ ദീശമാറ്റം ഈ മാസം  അവസാനത്തോടെ ഉണ്ടാകുമെന്നാണ് സൂചന.

തുലവര്‍ഷത്തിന്‍റെ വരവ് വൈകിയതോടെ സംസ്ഥനത്ത് ഈ മാസം ലഭിക്കേണ്ട മഴയില്‍ ഇതുവരെ 7 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ 1 മുതല്‍ ഇന്ന് വരെ 212 മി.മി മഴ ലഭിക്കേണ്ട സ്ഥാനത്ത് 198 മി.മി മഴയാണ് കേരളത്തില്‍ പെയ്തത്. തുലാവര്‍ഷത്തിന്‍റെ ആരംഭം അടുത്ത മാസം ആദ്യ വാരത്തിലേക്ക് നീണ്ടാലും സീസണില്‍ ലഭിക്കേണ്ട മഴയില്‍ കാര്യമായ കുറവുണ്ടാകില്ലെന്നാണ് കാലാവസഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.

Follow Us:
Download App:
  • android
  • ios