ക്ഷേമനിധി ബോർഡ് വഴി പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപയാണ് അനുവദിച്ചത്. 51,59,472 ഗുണഭോക്താക്കളുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ നല്‍കുന്നതിനായി സംസ്ഥാന വിഹിതമായി 951.40 കോടി രൂപ അനുവദിച്ചു. പെൻഷൻ ഒരു മാസവും മുടങ്ങാതെ കൊടുക്കണമെന്ന യുഡിഎഫ് സർക്കാർ നയത്തിന്റെ ഭാഗമായാണിത്.
തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ക്ഷേമനിധി ബോർഡ് വഴി പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപയാണ് അനുവദിച്ചത്. പെൻഷൻ ഒരു മാസവും മുടങ്ങാതെ കൊടുക്കണമെന്ന യുഡിഎഫ് സർക്കാർ നയത്തിന്റെ ഭാഗമായാണിത്.
51,59,472 ഗുണഭോക്താക്കളുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ നല്‍കുന്നതിനായി സംസ്ഥാന വിഹിതമായി 951.40 കോടി രൂപ അനുവദിച്ചു. സർക്കാരിന്‍റെ ധനസഹായത്തോടെ ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്ന 16 ബോർഡുകളിലെ 6.59 ലക്ഷം ഗുണഭോക്താക്കൾക്കായി 130.32 കോടി രൂപയും ദേശീയ സാമൂഹ്യ സഹായ പദ്ധതി (NSAP) വാർദ്ധക്യ, ഭിന്നശേഷി, വിധവാ പെൻഷനുകളിലെ 8,46,456 പേർക്കുള്ള കേന്ദ്ര-സംസ്ഥാന വിഹിതമായി 24.76 കോടി രൂപ അനുവദിച്ചു. ഓഗസ്റ്റ് 31-നകം വിതരണം പൂർത്തിയാക്കും.
സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളും പെൻഷനും (വിഹിതം: ₹630.05 കോടി)
ജീവനക്കാർക്കും അധ്യാപകർക്കും ₹4,500 ബോണസും, ₹ 20,000 ഓണം അഡ്വാൻസും. ബോണസിന് അർഹതയില്ലാത്തവർക്ക് ₹3,000 ഉത്സവബത്ത. പാർട്ട് ടൈം/കണ്ടിൻജന്റ് ജീവനക്കാർക്ക് ₹6,000 അഡ്വാൻസ്
സർവീസ് പെൻഷൻകാർക്ക് ₹1,250: ആശാ/അങ്കണവാടി പ്രവർത്തകർക്ക് ₹1,450 ഉത്സവബത്ത
പിന്നാക്ക വിഭാഗ സ്കോളർഷിപ്പ് (വിഹിതം: ₹310 കോടി)
കുടിശ്ശിക തീർപ്പാക്കൽ: മുൻ സർക്കാരിന്റെ കാലത്തെ കുടിശ്ശിക തീർക്കുന്നതിനായി 84 ദിവസത്തിനകം ₹310 കോടി അനുവദിച്ചു.
ആരോഗ്യ മേഖലയിലെ ധനസഹായം (വിഹിതം: ₹200 കോടി)
KASP & ആരോഗ്യകിരണം: KASP, ആരോഗ്യകിരണം പദ്ധതികളിലെ അടിയന്തര ബാധ്യതകൾ തീർക്കാൻ ₹200 കോടി അനുവദിച്ചു.
നെല്ല് കർഷകർക്കുള്ള സംഭരണ കുടിശ്ശിക (വിഹിതം: ₹150 കോടി)
കർഷക ആശ്വാസം: സപ്ലൈകോ വഴി നെല്ല് സംഭരിച്ചതിന്റെ 2026 ജൂലൈ 31 വരെയുള്ള പി.ആർ.എസ് (PRS) കുടിശ്ശിക തീർപ്പാക്കാൻ ₹150 കോടി അനുവദിച്ചു. നെല്ല് സംഭരണ കുടിശ്ശിക ഓണത്തിന് മുൻപ് നൽകി തീർക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.
ഓണം പ്രമാണിച്ച് സപ്ലൈകോയ്ക്കുള്ള മുൻകൂർ ഫണ്ട് (വിഹിതം: ₹53 കോടി)
സപ്ലൈകോ സബ്സിഡി: ഓണവിപണി സജീവമാക്കുന്നതിനും CMDRF-ൽ നിന്നും സപ്ലൈകോയ്ക്കായി ₹53 കോടി മുൻകൂറായി അനുവദിച്ചു.
കൺസ്യൂമർഫെഡ് ഓണം വിപണി ഇടപെടൽ (വിഹിതം: ₹25 കോടി)
ഓണക്കാലത്ത് വിലക്കയറ്റം തടയുന്നതിനായി കൺസ്യൂമർഫെഡ് വഴി ₹25 കോടി അനുവദിച്ചു.
തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ഓണം ബത്ത (വിഹിതം: ₹45.09 കോടി)
MGNREGS (ദേശീയ തൊഴിലുറപ്പ്): 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ 3.68 ലക്ഷം കുടുംബങ്ങൾക്ക് ₹1,200 വീതം നൽകാൻ ₹44.24 കോടി. അയ്യങ്കാളി നഗര തൊഴിലുറപ്പ്: 100 ദിനങ്ങൾ പൂർത്തിയാക്കിയ 7,089 തൊഴിലാളികൾക്ക് ₹1,200 വീതം നൽകാൻ ₹85.06 ലക്ഷം.
സ്കൂൾ പാചക തൊഴിലാളികളുടെ വേതനം (വിഹിതം: ₹44 കോടി)
വർധിപ്പിച്ച തുകയുൾപ്പെടെ പാചക തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിക്കാൻ ₹44 കോടി അനുവദിച്ചു. (₹1,000 പ്രതിമാസ വർധനവ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ദിവസേന ജോലി ചെയ്യുന്നതിനനുസരിച്ച് ₹650 മുതൽ ₹675 വരെയായിരുന്നു നൽകിയിരുന്നത്)
ലോട്ടറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമം (വിഹിതം: ₹26.47 കോടി)
ഉത്സവ ബോണസ്: ബോണസ് ₹1,000 ഉയർത്തി. സജീവ ഏജന്റുമാർക്ക് ₹8,500-ഉം പെൻഷൻകാർക്ക് ₹3,750-ഉം ലഭിക്കും.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് 'സ്നേഹസാന്ത്വനം' (വിഹിതം: ₹14.40 കോടി)
ധനസഹായവും പുനരധിവാസവും: 5,208 നിലവിലുള്ള ഗുണഭോക്താക്കൾക്കും പുതുതായി ഉൾപ്പെടുത്തിയ 1,000 പേർക്കും സാമ്പത്തിക സഹായം, കെയർ ഗിവേഴ്സിനുള്ള ബത്ത, കുട്ടികളുടെ വിദ്യാഭ്യാസം, 10 MCRC-കളുടെ നവീകരണം എന്നിവയ്ക്കായി തുക വകയിരുത്തി.
പട്ടികവർഗ്ഗ (ST) വിഭാഗക്കാർക്ക് ഓണക്കോടി (വിഹിതം: ₹5.28 കോടി)
60 വയസ്സിന് മുകളിലുള്ള 52,826 പട്ടികവർഗ്ഗക്കാർക്ക് ഒരാൾക്ക് ₹1,000 നിരക്കിൽ ഓണക്കോടി വിതരണം.
വയനാട് ദുരന്തബാധിത പുനരധിവാസം (അധിക സഹായം: ₹2 ലക്ഷം)
മുണ്ടക്കൈ - ചൂരൽമല: പുനരധിവാസത്തിന്റെ ഭാഗമായി കുടുംബമൊന്നിന് ₹2 ലക്ഷം വീതം അധിക സഹായം.
സ്പോർട്സ് കൗൺസിൽ കരാർ ജീവനക്കാരുടെ ശമ്പള കുടിശ്ശിക (വിഹിതം: ₹1.50 കോടി)
2026 മാർച്ച്, ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ വേതനം നൽകുന്നതിനായി ₹1.50 കോടി അനുവദിച്ചു.
പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഉത്സവബത്തയും ഓണക്കിറ്റും (വിഹിതം: ₹20.87 ലക്ഷം)
₹2,000 എക്സ്-ഗ്രേഷ്യ ആശ്വാസം
₹1,000 മൂല്യമുള്ള സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡ് വിതരണം.
'ആശ്വാസകിരണം' പദ്ധതി ധനസഹായ വർദ്ധനവ്
പ്രതിമാസ സഹായം: കിടപ്പിലായ രോഗികളെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്നവർക്കുള്ള ധനസഹായം ₹600-ൽ നിന്ന് ₹1,000 ആയി ഉയർത്തി.
സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി (വിഹിതം: ₹30 കോടി)
സൗജന്യ സ്കൂൾ യൂണിഫോം പദ്ധതി പ്രവർത്തനങ്ങൾക്കായി ഫണ്ട് റിലീസ് ചെയ്തു. നെയ്ത്തു കൂലി (₹18.32 കോടി), നൂൽ വില (₹6 കോടി), ഡൈയിംഗ് ചാർജ്ജ് (₹3.50 കോടി), ഗതാഗത ചെലവ് (₹2 കോടി) എന്നിവയുൾപ്പെടെയുള്ള കുടിശ്ശികകൾ തീർപ്പാക്കാൻ ₹30 കോടി അനുവദിച്ചു.
