Asianet News MalayalamAsianet News Malayalam

മെത്രാൻ കായൽ നികത്താൻ യുഡിഎഫ് സർക്കാർ നൽകിയ അനുമതി മന്ത്രിസഭ റദ്ദാക്കി

ടൂറിസം പ്രൊജക്ടിന് വേണ്ടിയായിരുന്നു തീരുമാനം. 400 ഏക്കർ ഭൂമിയാണ് ടൂറിസം വില്ലേജിനായി കമ്പനിക്ക് നൽകിയത്. 35 കമ്പനികളുടെ പേരിലാണ് ഭൂമി വാങ്ങിയത്

Kerala withdraws ex UDF governments saction for Tourism village Methran Canal
Author
Thiruvananthapuram, First Published Mar 4, 2020, 6:50 PM IST

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാർ മെത്രാൻ കായൽ നികത്താൻ നൽകിയ അനുമതി യുഡിഎഫ് സർക്കാർ റദ്ദാക്കി. പത്തനംതിട്ടയിൽ സാമുദായിക സംഘടനകൾക്ക് ഭൂമി പതിച്ചു നൽകിയ മുൻ സർക്കാരിന്റെ നടപടിയും റദ്ദാക്കി. സ്വകാര്യ കമ്പനിയായ റെക്കിൻഡോയ്ക്കാണ് കായൽ നികത്താൻ ഉമ്മൻചാണ്ടി സർക്കാർ അനുമതി നൽകിയത്.

ടൂറിസം പ്രൊജക്ടിന് വേണ്ടിയായിരുന്നു തീരുമാനം. 400 ഏക്കർ ഭൂമിയാണ് ടൂറിസം വില്ലേജിനായി കമ്പനിക്ക് നൽകിയത്. 35 കമ്പനികളുടെ പേരിലാണ് ഭൂമി വാങ്ങിയത്. എകെ ബാലൻ കമ്മിറ്റിയുടെ ശുപാർശയിലാണ് കായൽ നികത്താനുള്ള തീരുമാനം സംസ്ഥാന മന്ത്രിസഭാ യോഗം റദ്ദാക്കിയത്. കൃഷിമന്ത്രി വിഎസ് സുനിൽകുമാറാണ് ഇക്കാര്യം അറിയിച്ചത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സർക്കാർ തുടർന്നുള്ള പരിശോധന നടത്തും.

Follow Us:
Download App:
  • android
  • ios