Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ശക്തമായ മഴ: രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

എറണാകുളം കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുണ്ട്. തിരുവന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, തൃശ്ശൂർ,പാലക്കാട്‌, വയനാട്, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടു, പ്രഖ്യാപിച്ചിട്ടുണ്ട്

keralam witnessing heavy rain
Author
Thiruvananthapuram, First Published Jul 18, 2019, 6:36 AM IST

തിരുവനന്തപുരം: സംസ്ഥ‌ാനത്ത് കാലവർഷം ശക്തം. എല്ലാാ ജില്ലകളിലും കനത്തമഴയാണ്. ഇത് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. 20 സെമിയിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുളള ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുണ്ട്. തിരുവന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, തൃശ്ശൂർ,പാലക്കാട്‌, വയനാട്, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടു, പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത സാധ്യതാമേഖലയിൽ താമസിക്കുന്നവർ മാറിത്താമസിക്കണമെന്നും മലയോര,തീരദേശമേഖലകളിലേക്കുളള വിനോദസഞ്ചാരം ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി

Follow Us:
Download App:
  • android
  • ios