വാഹനത്തിലിരുന്ന് തന്നെ വാക്സീൻ എടുക്കാം. വിമൺസ് കോളേജിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. 24 മണിക്കൂറും ഇവിടെനിന്ന് വാക്സീൻ കിട്ടും. 

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ഡ്രൈവ് ത്രൂ വാക്സിനേഷൻ കേന്ദ്രം ഇന്ന് തിരുവനന്തപുരത്ത് തുറക്കും. വാഹനത്തിലിരുന്ന് തന്നെ വാക്സീൻ എടുക്കാം. വിമൺസ് കോളേജിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. 24 മണിക്കൂറും ഇവിടെനിന്ന് വാക്സീൻ കിട്ടും.

 ഓൺലൈനായി രജിസ്റ്റർ ചെയ്തിരിക്കണം. വാക്സീനേഷൻ വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രം തുറക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു കേന്ദ്രം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona