Asianet News MalayalamAsianet News Malayalam

തൃശൂർ സ്വദേശിനി മുംബൈയിൽ കൊവിഡ് ബാധിച്ച് മരിച്ചു

തൃശൂർ മുണ്ടത്തികൊട് സ്വദേശിനി ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. 

keralite died in mumbai due to covid
Author
Mumbai, First Published Aug 1, 2020, 9:15 PM IST

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് രോഗബാധിതയായി ഒരു മലയാളി കൂടി മരിച്ചു. മുംബൈ വസായ് ഈസ്റ്റിലെ താമസക്കാരിയായ ആതിര സുബ്രമണ്യൻ (26 ) ആണ് മരിച്ചത്. തൃശൂർ മുണ്ടത്തികൊട് സ്വദേശിനി ആണ്. കൊവിഡ് രോഗബാധ രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലൊന്നായ മുംബൈയിൽ ഇന്ന് 1059 പുതിയ കൊവിഡ് കേസുകളും 45 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പ്രദേശത്ത് മാത്രം 20,749 പേരാണ് ചികിത്സയിലുള്ളത്. 6,395 പേര്‍ ഇതുവരെ രോഗബാധിതരായി മരിച്ചു. 

Follow Us:
Download App:
  • android
  • ios