ചെന്നൈയിലെ സ്വകാര്യ സ്കൂൾ അധ്യാപകനായിരുന്നു മരിച്ച സതീഷ് 

ചെന്നൈ: ചെന്നൈയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ സ്വദേശി സതീഷ് കുമാറാണ് മരിച്ചത്. 46 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ സ്കൂൾ അധ്യാപകനായിരുന്നു. തമിഴ്നാട്ടിൽ കൊവിഡ് രോഗബാധിരുടെ എണ്ണം വര്‍ധിക്കുകയാണ്. 3645 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതർ 74622 ആയി ഉയര്‍ന്നു. ചെന്നൈയിൽ മാത്രം 1956 പേരാണ് രോഗബാധിതരായത്. 24 മണിക്കൂറിനിടെ 46 പേര്‍കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 957 ആയി. 

കൂടുതല്‍ വാര്‍ത്തകള്‍ ഇവിടെ വായിക്കാം 

കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‍വിക്ക് കൊവിഡ് സ്ഥിരീകരിച്ചു

തലസ്ഥാനത്ത് അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, ഉറവിടം വ്യക്തമാകാത്ത രണ്ട് കേസുകള്‍

കണ്ണൂർ വിമാനത്താവളത്തിൽ സ്ഥിതി അതീവ ഗുരുതരം; ആറ് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ്