മുംബൈ: മുംബൈ അന്ധേരിയിൽ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. പാലക്കാട് സ്വദേശിനി പത്മിനി (85) ആണ് മരിച്ചത്. ഇതോടെ മുംബൈയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 31 ആയി ഉയര്‍ന്നു. രാജ്യത്തെ കൊവിഡ് രോഗബാധിതരയിൽ ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണുള്ളത്. ആകെ 1,69,883 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോഗം ബാധിച്ചത്. ഇന്നലെ മാത്രം 5257 പേർ രോഗികളായി. 

രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് മഹാരാഷ്ട്രയും, തമിഴ്നാടും അടുത്ത മാസം 31 വരെ ലോക് ഡൗൺ നീട്ടി. ഇതിനിടെ കൊവിഡ് 19 പ്രതിരോധത്തിനായുള്ള  ഭാരത് ബയോടെക്കിന്റെ കോവാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിനുള്ള അനുമതി ഡിസിജിഐ നൽകിയതായി കമ്പനി  അറിയിച്ചു.

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; തിരുവനന്തപുരം നെട്ടയം സ്വദേശി