ദില്ലി: ദില്ലിയിൽ ഒരു മലയാളി നഴ്സ് കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ശിവാജി ആശുപത്രിയിലെ നഴ്സായിരുന്ന രാജമ്മ മധുസൂദനൻ ആണ് മരിച്ചത്. എൽഎൻജെപി ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു മരണം. കോട്ടയം ഞീഴുർ സ്വദേശിയാണ്. ഇവരുടെ ഭർത്താവും നഴ്സായ മകളും ക്വാറന്‍റീനിലാണ്. കൊവിഡ് ബാധിച്ച് ദില്ലിയില്‍ മരണമടയുന്ന രണ്ടാമത്തെ മലയാളി നഴ്നാണ് രാജമ്മ. 

കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു, സ്രവം പരിശോധനയ്ക്ക് അയച്ചു

നേരത്തെ സ്വകാര്യ ആശുപത്രിയായ  കൽറയിലെ നഴ്സായിരുന്ന പത്തനംതിട്ട സ്വദേശി അംബക രോഗബാധിതയായി മരിച്ചിരുന്നു. ദില്ലിയിലെ സ്വകാര്യ ആശുപത്രികളില്‍ ജോലിചെയ്യുന്ന മലയാളി നഴ്സുമാര്‍ക്ക് മതിയായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കണമെന്ന് ദില്ലി മലയാളി അസോസിയേഷന്‍ ആവശ്യപ്പെട്ടു. അതിനിടെ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ആവശ്യപ്പെട്ട് എയിംസിലെ നഴ്സുമാരുടെ സമരം മൂന്നാം ദിവസവും തുടരുകയാണ്. 

അതേസമയം ദില്ലി രോഹിണി കോടതിയിലെ ഒരു ജഡ്ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജഡ്ജിയുടെ ഭാര്യക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇരുവരും ക്വാറന്റീനിൽ പ്രവേശിച്ചു. 

തിരുവനന്തപുരത്തെ വൈദികന് കൊവിഡ് ബാധിച്ചതെവിടെ നിന്ന്? ആശങ്ക