കോഴിക്കോട്: കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. മലപ്പുറം എടപ്പാൾ സ്വദേശി ഷബ്നാസ് (26) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അർബുദ രോഗിയായിരുന്ന ഇവര്‍ കഴിഞ്ഞ 20 നാണ് ദുബായിൽ നിന്നെത്തിയത്. സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇന്ന് 86 പേര്‍ക്ക് കൊവിഡ്, ഏറ്റവും കൂടിയ പ്രതിദിന കണക്ക്

സംസ്ഥാനത്ത് ആശങ്കയുയർത്തി കൊവിഡ് വ്യാപനം കൂടുകയാണ്. ഇന്നലെ മരിച്ച വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ല. കൊവിഡ് ഫലം വരും മുമ്പ് മരിച്ചതിനാൽ സമ്പർക്ക പട്ടിക തയ്യാറാക്കലും വെല്ലുവിളിയാണ്. 

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ചത് വൈദികൻ; സമ്പര്‍ക്കത്തില്‍ ആശങ്ക, കേരളത്തിൽ മരണം 11 ആയി