വിമാനത്താവളത്തിലേക്ക് എത്താൻ മണിക്കൂറുകള്‍ വേണ്ടിവന്നതായി രാജീവന്‍ പറഞ്ഞു. ഏതുവിധേനയും രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിലാണ് ജനങ്ങള്‍

കാബൂള്‍: താലിബാന്‍ ഭരണം ഏറ്റെടുത്ത അഫ്ഗാനിസ്ഥാനില്‍ ഇപ്പോൾ ഭീതിദമായ അവസ്ഥയെന്ന് കാബൂളില്‍ നിന്നെത്തിയ മലയാളി. അഫ്‍ഗാനിസ്ഥാനില്‍ നിന്നെത്തിയ മലയാളി രാജീവൻ ദീദിലാണ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. വിമാനത്താവളത്തിലേക്ക് എത്താൻ മണിക്കൂറുകള്‍ വേണ്ടിവന്നതായി രാജീവന്‍ പറഞ്ഞു. ഏതുവിധേനയും രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിലാണ് ജനങ്ങള്‍. തങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും കേന്ദ്ര കേരള സർക്കാരുകൾ നൽകി. നോർക്ക സിഇഒ നിരന്തരം ബന്ധപ്പെട്ട് സഹായം നൽകിയെന്നും രാജീവന്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.