റായ്‌പൂർ: ഛത്തീസ്‌ഗഡിന്റെ തലസ്ഥാനമായ റായ്‌പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ 61 മലയാളി വിദ്യാർത്ഥികൾ കേരളത്തിലേക്ക്. ബസിലാണ് ഇവർ കേരളത്തിലേക്ക് വരുന്നത്. ഛത്തീസ്‌ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.ആർ രാമചന്ദ്ര മേനോന്റെ ഇടപെടലാണ് ഇവർക്ക് തുണയായത്.

വിദ്യാത്ഥികൾ കേരളത്തിലേക്ക് മടങ്ങാൻ സംസ്ഥാന സർക്കാരിനെയും ഇന്ത്യൻ റെയിൽവെയെയും സമീപിച്ചിരുന്നു. എന്നാൽ നടപടി വൈകി. തുടർന്ന് തങ്ങളുടെ വിഷമകരമായ സ്ഥിതി അറിയിച്ച് ഛത്തീസ്‌ഗഢ് ഹൈക്കോടതി രജിസ്ട്രാർ മുഖേന ചീഫ് ജസ്റ്റിസായ പിആർ രാമചന്ദ്ര മേനോന് ഇവർ പരാതി നൽകി.

ചീഫ് ജസ്റ്റിസ് ഇക്കാര്യം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനെ അറിയിച്ചു. തുടർന്ന് സംസ്ഥാന സർക്കാർ വിദ്യാർത്ഥികളെ കേരളത്തിലെത്തിക്കാൻ ബസ്സുകൾ ഏർപ്പാടാക്കി.