സമ്പത്ത് എവിടെയും കേന്ദ്രീകരിക്കപ്പെടുന്നില്ല എന്നതാണ് നോർവെയുടെ സന്തോഷാവസ്ഥക്ക് കാരണമെന്ന് അംബാസിഡർ

കൊച്ചി: ഇന്ത്യയും നോർവെയും ഒപ്പിട്ട വ്യാപാര സാമ്പത്തിക സഹകരണ കരാർ, മാരിടൈം ഫിഷറീസ് രംഗങ്ങളിൽ ഇരു രാജ്യങ്ങൾക്കും കൂടുതൽ ഗുണകരമാകുമെന്ന് ഇന്ത്യയിലെ നോർവേ അംബാസിഡർ മേ ഏൺ സ്റ്റെനർ. സമ്പത്ത് എവിടെയും കേന്ദ്രീകരിക്കപ്പെടുന്നില്ല എന്നതാണ് നോർവെയുടെ സന്തോഷാവസ്ഥക്ക് കാരണമെന്നും അംബാസിഡർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇന്ത്യയും നോർവെയും വ്യാപാര സാമ്പത്തിക സഹകരണ കരാർ ഒപ്പിട്ടിട്ടുണ്ട്. ഫിഷറീസ്, മാരിടൈം രംഗത്ത് ഇരുരാജ്യങ്ങൾക്കും കൂടുതൽ സഹകരിക്കാനാകും. ഇക്കാര്യത്തിൽ വൈദഗ്ധ്യമുള്ള നോർവെയിലെ പല കമ്പനികളും ഇന്ത്യയിലെ സാധ്യതകളിൽ തത്പരരാണെന്നും മേ ഏൺ സ്റ്റെനർ പറഞ്ഞു. 

കേരളത്തിൽ ആളുകൾക്ക് നിറഞ്ഞ ചിരിയാണ്. ഊഷ്മളമാണ് ആളുകളുടെ പെരുമാറ്റം. ദൈവത്തിന്റെ നാട്ടിൽ നോർവെയിലേക്കാളും സന്തോഷമുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്ന് അംബാസിഡർ പറഞ്ഞു. നോർവെയിൽ അതിസമ്പന്നരോ ദരിദ്രരോ ഇല്ല. മധ്യവർഗമാണ് കൂടുതൽ. സമ്പത്തിന്റെ കൃത്യമായ വിതരണമാണ്, അത് കേന്ദ്രീകരിക്കപ്പെടുന്നില്ല എന്നതാണ് നോർവെയുടെ സവിശേഷത. അതാണ് സന്തോഷത്തിന്‍റെ കാരണമെന്നും നോർവേ അംബാസിഡർ വിശദീകരിച്ചു. 

പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് സ്പെയിൻ, അയർലൻഡ്, നോർവേ; അംബാസഡർമാരെ തിരിച്ചുവിളിച്ച് ഇസ്രയേൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം