കേരളോത്സവത്തിൽ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് ഇരു ക്ലബ്ബുകളും തമ്മിൽ തർക്കം നിലവിലുണ്ടായിരുന്നു.
തൃശൂർ: കേരളോത്സവവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഒളിവില്‍ പോയ സഹോദരങ്ങള്‍ പിടിയില്‍. ചാവക്കാട് സ്വദേശികളായ മുഹമ്മദ് ഫയാസ് (23) സഹോദരന്‍ മുഹമ്മദ് തസല്‍ (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേരളോത്സവത്തിൽ കലാമത്സരങ്ങളുമായി ബന്ധപ്പെട്ട് ക്ലബ്ബുകൾ തമ്മിൽ സംഘര്‍ഷമുണ്ടായിരുന്നു. ചാവക്കാട് ആലിപ്പിരി സെന്‍ററില്‍ വെച്ചുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇരുവരും ഒളിവില്‍ പോയത്.
ഫെബ്രുവരി 11 നാണ് കേസിനാസ്പദമായ സംഭവം. കേരളോത്സവത്തിൽ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് ഇരു ക്ലബ്ബുകള്‍ തമ്മിൽ തർക്കം നിലവിലുണ്ടായിരുന്നു. തര്‍ക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിലാണ് പൊലീസ് കേസെടുത്തത്. ഒളിവിലായിരുന്ന പ്രതികളെ എറണാകുളത്തെ ലോഡ്ജിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Read More: ക്ഷേത്രോത്സവത്തിനിടെ യുവാക്കൾ ഏറ്റുമുട്ടി; കാര്യം അന്വേഷിച്ച് ചെന്ന യുവാവിൻ്റെ തലയടിച്ച് പൊട്ടിച്ചു
