ഡോക്ടർമാർക്കും നഴ്സുമാർക്കും എതിരെ കേസുമായി പോകുന്നത് സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണ്

കോഴിക്കോട്: ശസ്ത്രക്രിയ ഉപകരണം രോഗിയുടെ വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ പ്രതികളായ ഡോക്ടർമാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം എതിർത്ത് കെജിഎംസിടിഎ. ശസ്ത്രക്രിയ ഉപകരണം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് കുടുങ്ങിയതെന്ന് സ്ഥാപിക്കാൻ തെളിവില്ലെന്നും മെഡിക്കൽ ബോർഡും ഈ കാര്യം വ്യക്തമാക്കുന്നുവെന്നും കെജിഎംസിടിഎ പറയുന്നു.

ഡോക്ടർമാർക്കും നഴ്സുമാർക്കും എതിരെ കേസുമായി പോകുന്നത് സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണ്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. ഡോക്ടർമാരെ കുറ്റവാളികളെന്നു മുദ്ര കുത്തി വ്യക്തി ഹത്യ നടത്തുന്നത് അംഗീകരിക്കില്ലെന്നും ഇതിനെതിരെ നിയമപരമായും സംഘടനാപരമായും ഏതറ്റം വരെയും പോകുമെന്നും മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് | Asianet News