പൊതുജന ശ്രദ്ധകിട്ടാതെ പോകുന്ന കാര്‍ഷിക വിളനാശത്തെ അതിന്‍റെ ഭീകരതയില്‍ അടയാളെപ്പെടുത്തുക എന്നതാണ് ഈ ഫോട്ടോഗ്രഫി മത്സരത്തിന്‍റെ മറ്റൊരു ലക്ഷ്യം.


ലതരം ഫോട്ടോഗ്രഫിമത്സരങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍, പരമ്പരാഗത ഫോട്ടോഗ്രഫി മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു ഫോട്ടോഗ്രഫി മത്സരവുമായി കേരളാ ഇന്‍റിപെന്‍റന്‍റ് ഫാര്‍മേഴ്സ് അസോസിയേഷന്‍ (കിഫ) രംഗത്ത് വന്നിരിക്കുകയാണ്. വന്യജീവി ശല്യത്താല്‍ നശിപ്പിക്കപ്പെട്ട കൃഷിയിടത്തിന്‍റെ ഫോട്ടോഗ്രഫി മത്സരമാണ് കിഫ സംഘടിപ്പിച്ചിരിക്കുന്നത്. 

'കേരളത്തിലെ കർഷകരും വിവിധയിനം കാർഷിക വിളകളും, തോട്ടങ്ങളും.', 'വന്യമൃഗശല്യവുമായി ബന്ധപ്പെട്ട ഫോട്ടോകൾ.' എന്നിങ്ങനെ രണ്ട് വിഭാഗത്തിലാണ് കേരളാ ഇന്‍റിപെന്‍റന്‍റ് ഫാര്‍മേഴ്സ് അസോസിയേഷന്‍ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ നാണ്യവിളയായും ഭക്ഷ്യ വിളയായും നിരവധി വ്യത്യസ്ത കൃഷികളുണ്ടെങ്കിലും ഈ കൃഷി വൈവിധ്യങ്ങളുടെ ചിത്രങ്ങള്‍ അപൂര്‍വ്വമാണ്. ഭക്ഷ്യവിളകളില്‍ നെല്ല് കൃഷിയുടെയും തോട്ടവിളകളില്‍ തേയിലത്തോട്ടത്തിന്‍റെയും റബര്‍ത്തോട്ടത്തിന്‍റെയും ചിത്രങ്ങളാണ് കൂടുതലായും നമ്മള്‍ കാണുന്നത്. എന്നാല്‍, ഇതുകൂടാതെയുള്ള പഴവര്‍ഗ്ഗങ്ങളായും മറ്റ് ഭക്ഷ്യ, നാണ്യ വിളകളുടെ ചിത്രങ്ങളെ കൂടി അടയാളപ്പെടുത്തുകയെന്നതാണ് ഈ മത്സരത്തിന്‍റെ ഒരു ലക്ഷ്യം. അത് പോലെ തന്നെ കേരളത്തിലെ വനാതിര്‍ത്തികളിലെ കൃഷിവിളകള്‍ക്ക് വന്യമൃഗശല്യം കാരണമുണ്ടാകുന്ന നഷ്ടം കാര്യമായി അടയാളപ്പെടുത്തപ്പെടുന്നില്ല. പ്രത്യേകിച്ചും ഏക്കറ് കണക്കിന് കാര്‍ഷിക വിളകള്‍ക്ക് നാശമുണ്ടായാലും ചിത്രങ്ങളില്‍ അത് പ്രതിഫലിക്കാറില്ല. ഒടിഞ്ഞ് വീണ മൂന്നോനാലോ കാര്‍ഷിക വിളകളുടെ ചിത്രമാത്രമാകും നമ്മള്‍ കാണുക. ഇത്തരത്തില്‍ പൊതുജന ശ്രദ്ധകിട്ടാതെ പോകുന്ന കാര്‍ഷിക വിളനാശത്തെ അതിന്‍റെ ഭീകരതയില്‍ അടയാളെപ്പെടുത്തുക എന്നതാണ് ഈ ഫോട്ടോഗ്രഫി മത്സരത്തിന്‍റെ മറ്റൊരു ലക്ഷ്യമെന്നും കേരളാ ഇന്‍റിപെന്‍റന്‍റ് ഫാര്‍മേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പ്രവീണ്‍‌ ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. കൃഷിക്കാരുടെ ഇടയില്‍ ഫോട്ടോഗ്രഫി താല്‍പര്യമുള്ളവരും പ്രഫഷണല്‍ ഫോട്ടോഗ്രാഫര്‍മാക്കുമടക്കം ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. ഓഗസ്റ്റ് അഞ്ചിന് മുമ്പ് ചിത്രങ്ങള്‍ kifacontest@gmail.com എന്ന ഇമെയില്‍ ഐഡിയില്‍ അയച്ച് കൊടുക്കണം. കിഫയുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന ലൈക്കുകൾ, കമന്റുകൾ, ഷെയറുകൾ എന്നിവയുടെ എണ്ണമാണ് മത്സര വിജയത്തിന്‍റെ പ്രാഥമിക മാനദണ്ഡം. 

മത്സര നിയമാവലി

A.) നിങ്ങൾ സ്വന്തമായി എടുത്ത ഫോട്ടോകൾ മാത്രം മത്സരത്തിനായി അയക്കുക.
B.) ഫോട്ടോകൾ അയക്കേണ്ടത് kifacontest@gamil.com എന്ന ഇമെയിൽ വിലാസത്തിൽ ആയിരിക്കണം. ഓഗസ്റ്റ് 05 2021 രാത്രീ 12 മണി വരെ ലഭിക്കുന്ന ഫോട്ടോകൾ മാത്രമേ മത്സരത്തിനായി പരിഗണിക്കുകയുള്ളൂ. 
C.) നിങ്ങൾ അയക്കുന്ന ഫോട്ടോയോടൊപ്പം, നിങ്ങളുടെ പൂർണ്ണമായ മേൽവിലാസം, നിങ്ങളെ വാട്‌സ്ആപ്പിൽ ബന്ധപ്പെടാൻ പറ്റുന്ന മൊബൈൽ നമ്പർ, ഫോട്ടോ എടുത്ത ക്യാമറയുടെ വിവരങ്ങൾ, ഫോട്ടോ എടുത്ത സ്ഥലം വന്നിവ മറക്കാതെ ഉൾപ്പെടുത്തുക 
D.) ഇന്റർനെറ്റിൽ നിന്നോ, മറ്റുള്ളവരുടെ അവകാശത്തിലോ, ഉടമസ്ഥതയിലുള്ളതോ ആയ ഫോട്ടോകൾ അയക്കാതിരിക്കുക, ഇതു ലംഘിച്ച് അയക്കുന്ന ഫോട്ടോകൾ മൂലം വരുന്ന നിയമപ്രശനങ്ങളിൽ ഫോട്ടോ അയച്ച ആളുടേതായിരിക്കും പരിപൂർണ്ണ ഉത്തരവാദിത്തം.
E.) നിങ്ങൾ അയക്കുന്ന ഫോട്ടോകളിൽ നിന്നും തിരഞ്ഞെടുക്കുന്നവ കിഫയുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ ഉള്ള മത്സരവുമായി ബന്ധപ്പെട്ട ആൽബത്തിൽ അപ്‌ലോഡ് ചെയ്യുകയും, അതിന്റെ ലിങ്ക് നിങ്ങൾക്ക് തിരിച്ചയച്ചു തരികയും ചെയ്യും.
F.) മത്സരത്തിനായി നിങ്ങൾ അയക്കുന്ന ഫോട്ടോകളിൽ കിഫയുടെ കോണ്ടസ്റ്റ് മാനേജ്‌മെന്റ് പാനലിന് പൂർണ്ണമായ അവകാശം ഉണ്ടാവും.
G.) അയക്കുന്ന ഫോട്ടോകൾ JPG ഫോർമാറ്റിൽ ആയിരിക്കണം.
3. വിജയികൾക്ക് ലഭിക്കുന്ന സമ്മാനം
i) ഒന്നാം സമ്മാനം: ₹ 5000/- രൂപ
ii) രണ്ടാം സമ്മാനം: ₹ 3000/- രൂപ
iii) മൂന്നാം സമ്മാനം: ₹ 1000/- രൂപ
4. വിജയികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ
A.) കിഫയുടെ ഗ്രൂപ്പിൽ മത്സരവുമായി ബന്ധപ്പെട്ട ആൽബത്തിൽ ഉള്ള നിങ്ങളുടെ ഫോട്ടോയ്ക്ക് ലഭിക്കുന്ന മൊത്തം ലൈക്കുകൾ, കമന്റുകൾ, ഷെയറുകൾ എന്നിവയുടെ എണ്ണമാവും പ്രാഥമിക മാനദണ്ഡം.
B.) മുകളിൽ പറഞ്ഞ മാനദണ്ഡങ്ങളിൽ ഏറ്റവും മുന്നിൽ വരുന്ന ആദ്യത്തെ 30 ഫോട്ടോകളിൽ നിന്നും എക്സ്പെർട്ട് പാനൽ തിരഞ്ഞെടുക്കുന്ന മൂന്ന് പേർക്കാവും സമ്മാനത്തിന് അർഹത ഉണ്ടാവുക.
C.) കുറഞ്ഞത് 100 എൻട്രികൾ വരാത്ത പക്ഷം മത്സരം റദ്ദാക്കുന്നതായിരിക്കും