കോട്ടയം: കെഎം മാണി കൊണ്ടുവന്ന കാരുണ്യ പദ്ധതി ഇടതുസർക്കാർ തകർത്തുവെന്ന യുഡിഎഫ് പ്രചാരണത്തിന് മറുപടിയുമായി ആരോ​ഗ്യമന്ത്രി കെകെ ശൈലജ. യുഡിഎഫിന്റെ തെറ്റിദ്ധാരണ ജനകമായ പ്രചാരണം കൊണ്ട് വോട്ടർമാരെ വഞ്ചിക്കാൻ സാധിക്കില്ലെന്ന് ശൈലജ പറഞ്ഞു.

കാരുണ്യ പദ്ധതിയെ കൂടുതൽ കാര്യക്ഷമമായ രീതിയിലാണ് സർക്കാർ ഇപ്പോൾ നടപ്പിലാക്കുന്നത്. പതിയ പദ്ധതി നടപ്പിലാക്കിയപ്പോൾ ഉണ്ടായ ആശയക്കുഴപ്പങ്ങൾ പരിഹരിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് പ്രചാരണം പാലായിൽ വിലപ്പോകില്ലെന്നും ജനങ്ങൾ സത്യം തിരിച്ചറിഞ്ഞ് വോട്ട് ചെയ്യുമെന്നും ശൈലജ വ്യക്തമാക്കി.