Asianet News MalayalamAsianet News Malayalam

'ഉയരെ' പെണ്‍കുട്ടികള്‍ക്ക് വളരെയധികം ആത്മവിശ്വാസം നല്‍കുന്ന സിനിമ: മന്ത്രി കെ കെ ഷൈലജ

ഉയരെ  എന്ന സിനിമ കണ്ടപ്പോള്‍ വളരെയധികം ആശ്വാസവും അഭിമാനവുമാണ് തോന്നിയതെന്നും ഷൈലജ ടീച്ചര്‍  ഫേസ്ബുക്കില്‍ കുറിച്ചു. 

kk shailaja facebook post about uyare film
Author
Kerala, First Published May 3, 2019, 11:07 PM IST

തിരുവനന്തപുരം: ശാരീരികവും മാനസികവുമായ ദുരിതങ്ങള്‍ അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വളരെയധികം ആത്മവിശ്വാസം നല്‍കുന്ന സിനിമയാണ് 'ഉയരെ'യെന്ന് മന്ത്രി കെ കെ ഷൈലജ. സിനിമ കണ്ടപ്പോള്‍ വളരെയധികം ആശ്വാസവും അഭിമാനവുമാണ് തോന്നിയതെന്നും ഷൈലജ ടീച്ചര്‍  ഫേസ്ബുക്കില്‍ കുറിച്ചു. 

'ഞാന്‍ നേരത്തെ തന്നെ ഈ സിനിമ കണ്ടിരുന്നു. സിനിമ കണ്ടപ്പോള്‍ വളരെയധികം ആശ്വാസവും അഭിമാനവുമാണ് തോന്നിയത്. ശാരീരികവും മാനസികവുമായ ദുരിതങ്ങള്‍ അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വളരെയധികം ആത്മവിശ്വാസം നല്‍കുന്നൊരു സിനിമയാണിത്'.

ആസിഡ് ആക്രമണത്തിന് വിധേയയായ പെണ്‍കുട്ടി ജീവിതത്തില്‍ നിന്നുതന്നെ തികച്ചും പിന്‍വാങ്ങി അവഗണനയുടെ ഇരുട്ടില്‍ മറഞ്ഞ് പോകുന്നതിന് പകരം അന്തസോടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന്‍റെ കഥപറയുന്ന സിനിമ പെണ്‍കുട്ടികള്‍ക്ക് സധൈര്യം മുന്നോട്ട് പോകാന്‍ ഊര്‍ജം പകരുന്നതാണെന്നും മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി. 

സര്‍ക്കാര്‍ ഹോമിലെ കുട്ടികള്‍ക്കായി വനിതാശിശു വികസന വകുപ്പാണ് ഉയരെ'യുടെ പ്രത്യേക പ്രദര്‍ശനം ഒരുക്കിയത്. കുട്ടികള്‍ക്ക് വളരെയധികം പ്രചോദനം നല്‍കുമെന്നതിനാലാണ് " സധൈര്യം മുന്നോട്ട് " കാമ്പയിന്റെ ഭാഗമായി പ്രത്യേക പ്രദര്‍ശനം ഒരുക്കിയതന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം 

ഉയരെ' എന്ന സിനിമ കാണാന്‍ കൈരളി തീയറ്ററിലെത്തിയപ്പോള്‍ കുട്ടികളുടെ ആവേശം കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി. വനിതാശിശു വികസന വകുപ്പാണ് സര്‍ക്കാര്‍ ഹോമിലെ കുട്ടികള്‍ക്കായി പ്രത്യേക പ്രദര്‍ശനം ഒരുക്കിയത്. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, പാര്‍വതി തിരുവോത്ത്, നിര്‍മ്മാതാക്കളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവരും കൂടെയുണ്ടായിരുന്നു.

ഞാന്‍ നേരത്തെ തന്നെ ഈ സിനിമ കണ്ടിരുന്നു. സിനിമ കണ്ടപ്പോള്‍ വളരെയധികം ആശ്വാസവും അഭിമാനവുമാണ് തോന്നിയത്. ശാരീരികവും മാനസികവുമായ ദുരിതങ്ങള്‍ അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വളരെയധികം ആത്മവിശ്വാസം നല്‍കുന്നൊരു സിനിമയാണിത്. ആസിഡ് ആക്രമണത്തിന് വിധേയയായ ഒരു പെണ്‍കുട്ടി ജീവിതത്തില്‍ നിന്നുതന്നെ തികച്ചും പിന്‍വാങ്ങി അവഗണനയുടെ ഇരുട്ടില്‍ മറഞ്ഞ് പോകുന്നതിന് പകരം അന്തസോടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ കഥപറയുന്ന ഈ സിനിമ പെണ്‍കുട്ടികള്‍ക്ക് സധൈര്യം മുന്നോട്ട് പോകാന്‍ ഊര്‍ജം പകരുന്നതാണ്. കുട്ടികള്‍ക്ക് വളരെയധികം പ്രചോദനം നല്‍കുമെന്നതിനാലാണ് " സധൈര്യം മുന്നോട്ട് " കാമ്പയിന്റെ ഭാഗമായി പ്രത്യേക പ്രദര്‍ശനം ഒരുക്കിയത്.

Follow Us:
Download App:
  • android
  • ios