തിരുവനന്തപുരം: കേരളം ഇപ്പോള്‍ അനുഭിക്കുന്നത് നിരോധനാജ്ഞ ലംഘിച്ച് ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടായതിന്‍റെ ഫലമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മരണനിരക്ക് കുറയ്ക്കുകയാണ് ഇപ്പോഴത്തെ ലഘ്യമെന്നും മന്ത്രി പറഞ്ഞു.  ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടായെന്ന് ചിലര്‍ മനഃപൂര്‍വ്വം പ്രചരിപ്പിക്കുന്നുവെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. 

കളമശ്ശേരി വിഷയത്തിൽ വിമര്‍ശിച്ച് കെ കെ ശൈലജ. വഴിയേ പോകുന്നവർ വിമ‍ർശിച്ചാൽ ഉടൻ നടപടി എടുക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളേജിനെ തകർക്കാൻ മനപൂർവ്വം ശ്രമം നടക്കുന്നു എന്ന ആരോപണം സർക്കാർ പരിശോധിക്കും. അകത്ത് പോരായ്മ ഉള്ളപ്പോൾ അപ്പോൾ തന്നെ ആരോഗ്യവകുപ്പ് ചർച്ചയിലൂടെ പരിഹരിക്കുന്നുണ്ട്. പോരായ്മ ചൂണ്ടിക്കാണിക്കൽ എന്നത് വീഴ്ച വീഴ്ച എന്ന് പറഞ്ഞ് ആവർത്തിക്കലല്ല. ത്യാഗപൂർണമായി ജോലി ചെയ്യുന്നവരെ മാധ്യമങ്ങളിലൂടെ അപഹസിക്കുന്നത് വേദനയുണ്ടാക്കുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു. 

കൊവിഡ് മരണ നിരക്ക് കുറക്കുക എന്നത് സര്‍ക്കാരിന്‍റെ മുഖ്യലക്ഷ്യം. നിരോധിച്ചിട്ടും പലയിടത്തും ആൾക്കൂട്ടം ഉണ്ടായതിൻ്റെ ദുരന്തമാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നത്. പ്രതിരോധത്തിൽ ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയെന്ന് മനപൂർവ്വം പ്രചരിക്കുന്നു വീഴ്ച പറ്റി എന്ന ആരോപണം വന്നപ്പോഴാണ് നഴ്സിംഗ് സൂപ്രണ്ടിനെ സസ്പെൻ്റ് ചെയ്ത് അന്വേഷണം തുങ്ങിയത്. പോരായ്മകളുണ്ടാകുമ്പോൾ അകത്ത് ചർച്ച ചെയ്ത് പരിഹരിച്ച് പോകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വാളയാർ കേസിൽ വേണ്ട ഇടപെടൽ മുഖ്യമന്ത്രി നടത്തുന്നുണ്ടെന്നും അവർക്ക് നീതി കിട്ടാനുള്ള പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് നടത്തുന്നുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു.