Asianet News MalayalamAsianet News Malayalam

നിപ പ്രതിരോധം കൊവിഡിൽ സഹായകമായി; യുഎൻ വെബിനാറിൽ ആരോ​ഗ്യമന്ത്രി

നിപയെയും രണ്ട് പ്രളയത്തെയും കേരളം നേരിട്ടു. കരുത്തും ന്യൂനതകളും തിരിച്ചറിയാൻ ഇതു സഹായകമായെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 
 

kk shailaja on un webinar covid
Author
Thiruvananthapuram, First Published Jun 23, 2020, 8:26 PM IST

തിരുവനന്തപുരം: നിപ പ്രതിരോധത്തിലെ അനുഭവം കൊവിഡ് നേരിടുന്നതിൽ സഹായകമായെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ ഐക്യരാഷ്ട്രസഭ വെബിനാറിൽ പറഞ്ഞു. നിപയെയും രണ്ട് പ്രളയത്തെയും കേരളം നേരിട്ടു. കരുത്തും ന്യൂനതകളും തിരിച്ചറിയാൻ ഇതു സഹായകമായെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

പൊതുജനാരോഗ്യ വിഷയങ്ങളിൽ ഇടപെടുന്നതിൽ വിട്ടുവീഴ്ച പാടില്ല എന്നതാണ് നിപയും പ്രളയവും പഠിപ്പിച്ച പാഠം.  കൊവിഡ് രോ​ഗ വ്യാപനം, മരണം എന്നിവ കുറയ്ക്കുന്നതിനാണ് കേരളം ഊന്നൽ നൽകിയത്. പ്രാദേശിക വ്യാപനം നിയന്ത്രിക്കാൻ കേരളത്തിന് കഴിഞ്ഞു എന്നും കെ കെ ശൈലജ പറഞ്ഞു. 

കൊവിഡ് മഹാമാരി വളരുകയാണെന്നു ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥാനോം വെബിനാറിൽ പറഞ്ഞു. ജീവൻ ത്യജിച്ചും ആരോഗ്യ പ്രവർത്തകർ മറ്റുള്ളവർക്കായി പോരാടുകയാണ്. നിലനിൽപ്പ് മാത്രമല്ല, ശക്തമായ തിരിച്ചു വരവ് കൂടിയാണ് വേണ്ടത്. ആരോഗ്യമേഖല ശക്തിപ്പെടുത്തണം. ഇതിന് സർക്കാരുകൾ കൂടുതൽ ഊന്നൽ നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികവുറ്റതാക്കിയതിനുള്ള ആദരമെന്ന നിലയിലാണ് ഐക്യരാഷ്ട്രസഭ വെബിനാറിൽ ആരോ​ഗ്യമന്ത്രിയെ ഉൾപ്പെടുത്തിയത്. ലോകാരോ​ഗ്യ സംഭടന തലവനു പുറമേ ന്യൂയോർക്ക് ​ഗവർണർ,  യുഎൻ സെക്രട്ടറി ജനറൽ തുടങ്ങിയവർക്കൊപ്പമാണ് കെ കെ ശൈലജ വെബിനാറിൽ പങ്കെടുത്തത്. 

Read Also: 'പഠിച്ചതല്ലേ അവർക്ക് പാടാനാകൂ? ഞങ്ങള് പഠിച്ചത് ആ കളരിയിലല്ല'; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി...

 

Follow Us:
Download App:
  • android
  • ios