തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീർ കാറിടിച്ച് മരിച്ച സംഭവത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ അന്വേഷണം തുടങ്ങി.  വകുപ്പ് തല അന്വേഷണമാണ് ആരംഭിച്ചത്. പ്രിൻസിപ്പൽ സെക്രട്ടറി സഞ്ചയ് ഗാർഗാണ് അന്വേഷണ ഉദ്യോഗസ്ഥൻ. 

അന്വേഷണവുമായി ബന്ധപ്പെട്ട് കെഎം ബഷീർ ജോലി ചെയ്തിരുന്ന, സിറാജ് പത്രത്തിന്റെ മാനേജറും പരാതിക്കാരനുമായ സെയ്ഫുദ്ദീൻ ഹാജിയോട് ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.