റിപ്പോർട്ട്‌ സമർപ്പിക്കാൻ പത്ത്‌ ദിവസം കൂടി സമയം അനുവദിക്കണമെന്ന വിജിലൻസ്‌ അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ്‌ ഉത്തരവ്.

കോഴിക്കോട്: മുസ്ലീംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എംഎൽഎയ്‌ക്കെതിരായ അനധികൃത സ്വത്ത്‌ സമ്പാദനക്കേസിൽ പത്ത്‌ ദിവസത്തിനകം റിപ്പോർട്ട്‌ നൽകണമെന്ന്‌ വിജിലൻസ്‌ കോടതി. റിപ്പോർട്ട്‌ സമർപ്പിക്കാൻ പത്ത്‌ ദിവസം കൂടി സമയം അനുവദിക്കണമെന്ന വിജിലൻസ്‌ അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ്‌ കോഴിക്കോട്‌ വിജിലൻസ്‌ കോടതി ജഡ്‌ജി കെ വി ജയകുമാറിന്റെ ഉത്തരവ്‌.

നവംബർ 11നാണ് അനധികൃത സ്വത്ത്‌ സമ്പാദനക്കേസിൽ‌ കെ.എം. ഷാജിക്കെതിരെ അന്വേഷത്തിന്‌ കോടതി ഉത്തരവിട്ടത്‌. ചൊവ്വാഴ്‌ച റിപ്പോർട്ട്‌ നൽകണമെന്നായിരുന്നു ഉത്തരവ്‌. പ്രാഥമികാന്വേഷണം ആരംഭിച്ചതായും റിപ്പോർട്ട്‌ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു. ഹർജിക്കാരനായ അഡ്വ. എം.ആർ. ഹരീഷ്‌, വിജിലൻസ്‌ പ്രോസിക്യൂട്ടർ ഒ. ശശി, വിജിലൻസ്‌ സിഐ ഗണേശ്‌കുമാർ തുടങ്ങിയവർ കോടതിയിൽ ഹാജരായി