ബദൽ റൂട്ടുകൾ സൂചിപ്പിക്കുന്ന ദിശാസൂചികകൾ സ്ഥാപിക്കണമെന്നും വഴിയിൽ ട്രാഫിക് വാർഡൻമാരെ നിയോഗിക്കണമെന്നും ജനപ്രതിനിധികൾ നിർദ്ദേശിച്ചു.
കൊച്ചി: കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി കെഎംആർഎൽ ജനപ്രതിനിധികളുമായി അവലോകന യോഗം ചേർന്നു. മെട്രോ അലൈൻമെന്റ് വരുന്ന റൂട്ടിൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ ബദൽ റൂട്ടുകൾ നിശ്ചയിക്കുന്നതിനായിരുന്നു യോഗം. മെട്രോ ഉദ്യോഗസ്ഥരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തയ്യാറാക്കിയ ബദൽ റൂട്ടുകളുടെ പട്ടിക ജനപ്രതിനിധികൾക്ക് കൈമാറി. ബദൽ റൂട്ടുകൾ സൂചിപ്പിക്കുന്ന ദിശാസൂചികകൾ സ്ഥാപിക്കണമെന്നും വഴിയിൽ ട്രാഫിക് വാർഡൻമാരെ നിയോഗിക്കണമെന്നും ജനപ്രതിനിധികൾ നിർദ്ദേശിച്ചു.
