Asianet News MalayalamAsianet News Malayalam

'കേരളത്തിന്‍റെ പൊതുതാത്പര്യം പരിഗണിച്ച് പ്രതിപക്ഷം സമരത്തില്‍ നിന്ന് പിന്‍മാറണം'; നിലപാടിലുറച്ച് ധനമന്ത്രി

കേന്ദ്രസര്‍ക്കാര്‍ ഇന്ധനത്തിന് ലിറ്ററിന് 20 രൂപ പിരിക്കുന്നു. അതിനെതിരെ പ്രതിഷേധം ഉയര്‍ത്താതിരുന്ന കോണ്‍ഗ്രസ് കാര്യങ്ങള്‍ മനസ്സിലാക്കി സഹകരിക്കണമെന്നും  ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

KN Balagopal ask opposition to withdraw strike against Fuel cess in ithe ineterst of the state
Author
First Published Feb 9, 2023, 10:44 AM IST

തിരുവനന്തപുരം: ഇന്ധന സെസ് അടക്കം നികുതി വര്‍ദ്ധനവ് പിന്‍വലിക്കാത്തതിലുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ നടപടികള്‍ വെട്ടിച്ചുരുക്കി പിരിഞ്ഞു. ഇനി 27ന് മാത്രമേ നിയമസഭ ചേരുകയുള്ളു. നിയമസഭയില്‍ നാല്  എംഎല്‍എമാര്‍ നടത്തിവന്ന സത്യഗ്രഹ സമരം അവസാനിപ്പിച്ചെങ്കിലും സഭക്ക് പുറത്തുള്ള സമരപരിപാടികളുമായി മുന്നോട്ടുുപോകുമെന്ന നിലപാടിലാണ് പ്രതിപക്ഷം.

എന്നാല്‍ കേരളത്തിന്‍റെ പൊതു താത്പര്യം കണക്കിലെടുത്ത് പ്രതിപക്ഷം സമത്തില്‍ നിന്ന് പിന്‍മാറണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ഇന്ധനത്തിന്  ലിറ്ററിന് 20 രൂപ വീതം  പിരിക്കുന്നു. ആ സമയത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല.കേരളത്തിന്‍റെ സാഹചര്യം മനസ്സിലാക്കി പ്രതിപക്ഷം സഹകരിക്കണമെന്നും സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ പരിഹസിച്ചു. സമരത്തിന് വേണ്ടിയുള്ള സമരമാണ് അവര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധന സെസിൽ കത്തി പ്രതിപക്ഷ പ്രതിഷേധം , സഭ പിരിഞ്ഞു

ഇന്ധന സെസ് വർധനക്കെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭ പിരിഞ്ഞു. ചോദ്യോത്തര വേള റദ്ദാക്കി മറ്റ് നടപടി ക്രമങ്ങൾ വേഗത്തിലാക്കിയാണ് സഭ പിരിഞ്ഞത്. സഭ തുടങ്ങിയപ്പോൾ മുതൽ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു . മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം എത്തിയത്. സഭാ നടപടികളുമായി സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്പീക്കറെ അറിയിച്ചു. എന്നാൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ തന്നെ സ്പീക്കർ ചോദ്യോത്തര വേളയിലേക്ക് കടന്നു. 

'സർക്കാരിന് തുടർഭരണം ലഭിച്ചതിൻ്റെ അഹങ്കാരം': നികുതി- സെസ് വർധനക്കെതിരെ പ്രതിപക്ഷ എംഎൽഎമാരുടെ കാൽനട പ്രതിഷേധം

Follow Us:
Download App:
  • android
  • ios