തട്ടിപ്പിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന ജെന്നി വർ​ഗീസിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഇസിഐആർ രജിസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിൽ നിയമപ്രകാരമാണ് കേസ്. തട്ടിപ്പിൽ ഉൾപ്പെട്ട ബാങ്ക് ജീവനക്കാരും അന്വേഷണപരിധിയിലുണ്ട്.

കൊച്ചി: സിബിൽ സ്കോർ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ് വാർത്താ പരമ്പരയിൽ നടപടി. തട്ടിപ്പിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന ജെന്നി വർ​ഗീസിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഇസിഐആർ രജിസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിൽ നിയമപ്രകാരമാണ് കേസ്. തട്ടിപ്പിൽ ഉൾപ്പെട്ട ബാങ്ക് ജീവനക്കാരും അന്വേഷണപരിധിയിലുണ്ട്.

കൊച്ചി കേന്ദ്രീകരിച്ച് കോടികളുടെ ബാങ്ക് വായ്പ തട്ടിപ്പ് നടന്നത് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. കേരളം കണ്ട ഏറ്റവും വലിയ വായ്പാ കൊള്ളകളിൽ ഒന്നാണ് ഏജന്‍റുമാരും ബാങ്ക് ജീവനക്കാരും ഉള്‍പ്പെട്ട മാഫിയ സംഘം നടത്തിയത്. സിബിൽ സ്കോർ കുറവുള്ളവരുടെ ആധാരം കൈക്കലാക്കി ഉടമയറിയാതെ കോടികളുടെ വായ്പ നൽകുന്നതായിരുന്നു തട്ടിപ്പ് രീതി. ഇതോടെ നിരവധി പേരുടെ എല്ലാ സമ്പാദ്യവും ജപ്തി ഭീഷണിയിലായി. വിവിധ ബാങ്കുകളിലായി 700 കോടിയുടെ ക്രമക്കേട് ആണ് കണ്ടെത്തിയത്.