സ്ഥാപനങ്ങളിലെത്തുന്നവര്‍ മാസ്‍ക് ധാരണം, സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം തുടങ്ങിയവ കര്‍ശനമായി പാലിക്കണം.
കൊച്ചി: കൊവിഡ് വ്യാപനം തടയുന്നതിന് കർശന നടപടികളുമായി കൊച്ചി നഗരസഭ. കൊവിഡ് പ്രതിരോധ നടപടികൾ ഇല്ലെങ്കിൽ കടകളുടെയും,വ്യാപാര സ്ഥാപനങ്ങളുടെയും ലൈസൻസ് റദ്ദാക്കാനാണ് തീരുമാനം. സമൂഹ്യ അകലം ഉറപ്പാക്കുക, സാനിറ്റൈസർ ലഭ്യമാക്കുക, വൃദ്ധരെയും കുട്ടികളെയും പ്രവേശിപ്പിക്കാതിരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനാണ് നിർദ്ദേശം.
എറണാകുളം ജില്ലയിൽ ഇന്നലെ എട്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 139 ആണ്. അതേസമയം സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇനി ഉപദേശമില്ലെന്നും പിഴയടക്കം കർശന നടപടിയിലേക്ക് നീങ്ങുകയാണണെന്നും ഡിജിപി വ്യക്തമാക്കി. ജനങ്ങളുടെ ജാഗ്രത കുറയുന്നതിനാലാണ് നിയന്ത്രണം കടുപ്പിക്കുന്നതെന്ന് പറഞ്ഞ ഡിജിപി, പൊലീസ് ഇറങ്ങുന്നത് സാമൂഹിക അകലം ഉറപ്പാക്കാനാണെന്നും വ്യക്തമാക്കി.
