Asianet News MalayalamAsianet News Malayalam

സമൂഹ അടുക്കളകള്‍ക്ക് ഒരു പൈസപോലും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ല; തുറന്നടിച്ച് കൊച്ചി മേയര്‍

കോര്‍പറേഷന്റെ തനതു ഫണ്ടില്‍ നിന്നാണ് ഇപ്പോല്‍ അടുക്കളകള്‍ക്ക് പണം കണ്ടെത്തുന്നതും ഈ സ്ഥിതി തുടര്‍ന്നാല്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് അടുത്ത മാസത്തെ ശമ്പളം പോലും നല്‍കാന്‍ കഴിയില്ലെന്നും സൗമിനി ജെയിന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Kochi mayor slams state government on funding for community kitchen
Author
Kochi, First Published Apr 28, 2020, 7:18 AM IST

കൊച്ചി: സമൂഹ അടുക്കളകള്‍ക്ക് ഒരു പൈസപോലും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് തുറന്നടിച്ച് കൊച്ചി മേയര്‍ സൗമിനി ജെയിന്‍. കുടുംബശ്രീ മിഷനല്‍ നിന്ന് വാഗ്ദാനം ചെയ്ത 50000 രൂപ പോലും നല്‍കിയിട്ടില്ല. കോര്‍പറേഷന്റെ തനതു ഫണ്ടില്‍ നിന്നാണ് ഇപ്പോല്‍ അടുക്കളകള്‍ക്ക് പണം കണ്ടെത്തുന്നതും ഈ സ്ഥിതി തുടര്‍ന്നാല്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് അടുത്ത മാസത്തെ ശമ്പളം പോലും നല്‍കാന്‍ കഴിയില്ലെന്നും സൗമിനി ജെയിന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദിവസവും പതിനായിരം പേര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. ധനസഹായം ആവശ്യപ്പെട്ട് പല തവണ സര്‍ക്കാരിനെ സമീപിച്ചു. എന്നിട്ടും ഫലമുണ്ടായില്ലെന്ന് സൗമിനി ജയിന്‍പറഞ്ഞു

ആകെ ലഭിച്ചത് 600 കിലോ അരി മാത്രമാണ്. തനതു ഫണ്ടില്‍ നിന്നാണ് അടുക്കളകള്‍ക്ക് പണം കണ്ടെത്തുന്നത്. ഇങ്ങനെ പോയാല്‍ അടുത്ത മാസത്തെ ശമ്പളം പോലും മുടങ്ങും. മാര്‍ച്ച് 26നാണ് കൊച്ചി കോര്‍പറേഷനില്‍ സമൂഹ അടുക്കളകള്‍ക്ക് തുടങ്ങിയത്. ആദ്യം അഞ്ചെണ്ണം തുടങ്ങി. പക്ഷെ ഇത് പോരെന്ന് ജില്ലാ ഭരണകൂടം വിമര്‍ശനം ഉന്നയിച്ചതോടെ കുടുംബശ്രീയുമായി ചേര്‍ന്ന് 12 എണ്ണം കൂടി ആരംഭിച്ചു. കുടുംബശ്രീ മിഷന്‍ വഴി 50,000 രൂപയും സര്‍ക്കാരിന്റെ സഹായവും വാഗ്ദാനം ചെയ്തു. എന്നാല്‍ ആകെ കിട്ടിയത് 600 കിലോ അരി മാത്രമെന്ന് മേയര്‍ സൗമിനി ജയിന്‍ പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios